തൊഴിലുറപ്പ്: ഈ വർഷം 4,53,012 തൊഴിൽദിനങ്ങൾ

മലപ്പുറം: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഈ സാമ്പത്തികവർഷം ഇതുവരെ സൃഷ്ടിച്ചത് 4,53,012 തൊഴിൽദിനങ്ങൾ. ഉദ്ദേശിച്ചതിലും 1,52,484 ദിനങ്ങൾ അധികം സൃഷ്ടിച്ച് 145.51 ശതമാനം നേട്ടമാണ് ജില്ല കൈവരിച്ചത്. ഇതുവരെ 33,700 കുടുംബങ്ങൾക്ക് തൊഴിൽ നൽകി. ഇതിൽ ഒമ്പത് കുടുംബങ്ങൾ 100 ദിനം പൂർത്തീകരിച്ചു. പ്രതീക്ഷിത ലേബർ ബജറ്റി​െൻറ 12.17 ശതമാനം ഇതുവരെ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ജില്ല 38.49 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് 122.26 നേട്ടം കൈവരിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി ജില്ല ഉപദേശക സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.