നവജീവൻ കേരഗ്രാമം പദ്ധതിയിൽ പെരുവള്ളൂരും

എം.എൽ.എ.യുടെ ശ്രമഫലമായി പദ്ധതിക്ക് ഒരു കോടി അനുവദിച്ചു തേഞ്ഞിപ്പലം: നവജീവൻ കേരഗ്രാമം പദ്ധതിയിൽ പെരുവള്ളൂരിനേയും ഉൾപ്പെടുത്തി. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് പെരുവള്ളൂർ ഗ്രാമപഞ്ചായത്തിനെയും ഉൾപ്പെടുത്തിയത്. കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിൽ പെരുവള്ളൂരിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തെങ്ങിന്‍തോട്ടങ്ങളുടെ സമഗ്ര പരിപാലനം 250 ഹെക്ടര്‍ കുറയാതെ വിസ്തീര്‍ണമുള്ള ക്ലസ്റ്റര്‍ രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങി​െൻറ തടം തുറക്കല്‍, കളകള്‍ നീക്കം ചെയ്യല്‍, പുതയിടൽ, തെങ്ങിന് ചുറ്റും തൊണ്ട് അടുക്കുന്നത് വഴി മണ്ണി​െൻറ ജലാംശം നിലനിറുത്തുക, തെങ്ങിന്‍തോട്ടങ്ങളിലെ മണ്ണി​െൻറ അമ്ലത്വം പരിഹരിക്കാന്‍ കുമ്മായം, ഡോളമൈറ്റ് തുടങ്ങിയവ നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇതി​െൻറ ഭാഗമായി നടപ്പിൽ വരുത്തേണ്ടത്. തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വിതരണം ചെയ്യുക, ജൈവവള ഉത്പാദന യൂനിറ്റുകള്‍ സ്ഥാപിക്കുക, പരിശീലനങ്ങള്‍ നല്‍കുക, ഗ്രാമത്തിലെ കേരസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നൽകുക എന്നിവയാണ് മറ്റ് പദ്ധതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.