മലപ്പുറം: എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തിൽ സി.പി.എം നിലപാട് അപഹാസ്യമാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുല്‍ മജീദ്. എസ്.ഡി.പി.ഐക്കെതിരെയും പി.ഡി.പിക്കെതിരെയും വലിയ വിടുവായിത്തം പറയുന്ന സി.പി.എം പറപ്പൂര്‍ പഞ്ചായത്ത് ഭരണം നടത്തുന്നത് ഇവരുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ഒരുമിച്ചാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സഖ്യം പാര്‍ട്ടി നേതൃത്വം അറിയാതെയാണെന്നുള്ള മന്ത്രി തോമസ് ഐസക്കിെൻറ പ്രസ്താവന സമൂഹത്തെ പരിഹാസ്യരാക്കുന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ ഇല അനങ്ങിയാല്‍ അറിയുന്ന നേതൃത്വം കഴിഞ്ഞ രണ്ടര വര്‍ഷം തുടരുന്ന സഖ്യം അവരുടെ രാഷ്ട്രീയ പാപ്പരത്തം തെളിയിക്കുന്നതാണെന്ന് അബ്ദുല്‍ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.