പരപ്പനങ്ങാടി: എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പരപ്പനങ്ങാടി മുനിസിപ്പൽ പരിധിയിലെ വിദ്യാർഥികളെ ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. ചെയർപേഴ്‌സൺ ഉപഹാരങ്ങൾ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഹനീഫ അധ്യക്ഷനായി. സ്റ്റാൻറിങ് കമ്മിറ്റി ചെയർമാന്മാരായ എം.സി. നസീമ, ഭവ്യരാജ്, പി.ഒ. റസിയ സലാം, എം. ഉസ്മാൻ, എ. ഉസ്മാൻ, കൗൺസിലർമാരായ സൈതലവി കടവത്ത്, ദേവൻ ആലുങ്ങൽ, പി.വി. തുളസിദാസ്, അഷ്‌റഫ് ശിഫ, ഇ.ടി. സുബ്രഹ്മണ്യൻ, സുമ എന്നിവർ സംസാരിച്ചു. പടം: പരപ്പനങ്ങാടി നഗരസഭയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ചെയർപേഴ്‌സൺ വി.വി. ജമീല ടീച്ചർ ഉപഹാരം നൽകി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.