തിരൂരങ്ങാടി: സ്റ്റേറ്റ് പ്ലസ് വൺ അഡ്‌മിഷനിൽ സി.ബി.എസ്.ഇ വിദ്യാർഥികളോട് പുലർത്തുന്ന അവഗണന നിർത്തലാക്കണമെന്ന് ഇൻറഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി പറഞ്ഞു. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിലെ സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് നൽകിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വൺ ഏകജാലക സംവിധാനത്തിൽ സമാനമായ മാർക്ക് നേടിയ സി.ബി.എസ്.ഇ വിദ്യാർഥികൾ ഇൻഡക്സ് മാർക് കൂട്ടുമ്പോൾ പിന്തള്ളപ്പെടുന്ന അവസ്‌ഥ മൂലം അർഹതപ്പെട്ട സീറ്റുകൾ പലർക്കും ലഭിക്കുന്നില്ല. ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി നൂറു ശതമാനം വിജയം നിലനിർത്തുന്ന സ്ഥാപനത്തെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മെഡിക്കൽ എൻട്രൻസിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ ടി.വി. വാജിതിനെയും ചടങ്ങിൽ അനുമോദിച്ചു. മലപ്പുറം സഹോദയ ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ ചെയർമാൻ പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജംഷീർ നഹ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന നന്ദിയും പറഞ്ഞു. ഫോട്ടോ: വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിലെ സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് നൽകിയ അനുമോദന ചടങ്ങിൽ ഡോ. കൂട്ടിൽ മുഹമ്മദലി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.