ജസ്​ന: പൊലീസിന്​ നിർണായക തെളിവുകൾ ലഭിച്ചു -ബെഹ്​റ

പത്തനംതിട്ട: ജസ്ന തിരോധാന അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. എന്നാൽ, ഇത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. എല്ലാവർക്കും പ്രതീക്ഷയേകുന്നതും പൊലീസിന് സന്തോഷമേകുന്നതുമായ വാർത്ത ഉടൻ കേൾക്കാെമന്നും പൊലീസ് മേധാവി പറഞ്ഞു. തിരുവല്ലയിൽ ഒരു സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോഴത്തെ അന്വേഷണ സംഘം നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇൗ കേസി​െൻറ സങ്കീർണതയാണ് ഇത്രയും വൈകാൻ കാരണം. കേരളത്തിലെ ഒട്ടുമിക്ക ആളെ കാണാതാകൽ കേസുകളും പൊലീസ് അന്വേഷിച്ച് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ എല്ലാ വിധത്തിലുമുള്ള അന്വേഷണം നടത്തിയിട്ടും വിജയിക്കാനാവാത്തത് ചില സങ്കീർണതകൾകൊണ്ട് മാത്രമായിരുന്നു. അത് ഏതാണ്ട് മാറിക്കഴിഞ്ഞതായും ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷെയന്നും ഡി.ജി.പി പറഞ്ഞു. പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരായി ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ പരാതി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. ഇരുപരാതിയും വിശദമായി പരിശോധിച്ചു വരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയോട് തീർത്തും നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ലഭിച്ച പരാതികളിൽ കൃത്യമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പോവുകയുള്ളൂ. കന്യാസ്ത്രീയിൽനിന്ന് ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.