സ്വന്തം വീട്ടിൽനിന്ന്​ 40 പവൻ സ്വർണം മോഷ്​ടിച്ച് വിദ്യാർഥി നാടുവിട്ടു

താനൂർ: . നിറമരുതൂർ പെരുവഴിയമ്പലം സ്വദേശിയായ 16കാരനാണ് മുങ്ങിയത്. പ്ലസ് ടു വിദ്യാർഥിയായ മകനോട് മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മാതാവ് പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് ഇതിലേക്ക് നയിച്ചത്. മാതാവ് ബന്ധുവീട്ടിലേക്ക് പോയ തക്കംനോക്കി വീട്ടിലെ സി.സി.ടി.വി കാമറയടക്കമുള്ളവ തല്ലി തകർത്തശേഷമാണ് വീടുവിട്ടിറങ്ങിയത്. സംഭവമറിഞ്ഞ് പിതാവ് ഗൾഫിൽനിന്ന് എത്തി. മാതാവ് താനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യു.പി പൊലീസ് താനൂരിൽ താനൂർ സ്വദേശികൾ രണ്ടുകോടി തട്ടിയതായി പരാതി താനൂർ: ഉത്തർപ്രദേശ് സ്വദേശിയിൽനിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ സഹോദരന്മാർക്കായി യു.പി പൊലീസ് താനൂരിലെത്തി. നടക്കാവ് ചേക്കിൻറകത്ത് ഹൈദറി​െൻറ മക്കളായ നസീറലി, കബീറലി എന്നിവരെ അന്വേഷിച്ചാണ് പൊലീസെത്തിയത്. ക്രെയിൻ വാങ്ങിത്തരാം എന്നു പറഞ്ഞാണ് ഉത്തർപ്രദേശിലെ കവിനഗർ സ്വദേശി ബ്രഹ്പാൽ പംചലി​െൻറ കൈയിൽനിന്ന് രണ്ട് കോടി രൂപ താനൂർ സ്വദേശികളായ സഹോദരങ്ങൾ കൈക്കലാക്കിയത്. പണം വാങ്ങിയ ദിവസങ്ങൾക്കകം സഹോദരങ്ങൾ യു.പി വിട്ടു. ഇവരുടെ താമസസ്ഥലം അന്വേഷിച്ച് ചെന്നപ്പോഴാണ് തന്നെ കബളിപ്പിച്ച വിവരം ബ്രഹ്പാൽ പംചൽ അറിയുന്നത്. തുടർന്ന് കവിനഗർ പൊലീസിൽ പരാതി നൽകി. കേസ് ഗാസിയാബാദ് സി.ജെ.എം കോടതിയിലെത്തിയപ്പോഴാണ് ഉത്തരവുമായി പ്രതികളെ തേടി കവിനഗർ പൊലീസ് ജിതേന്ദ്രനാഥും സഹായിയും താനൂരിലെത്തിയത്. താനൂർ പൊലീസി​െൻറ സഹായത്തോടെ നടക്കാവിലുള്ള പ്രതികളുടെ വീട്ടിൽ പോവുകയും വീട്ടുകാരുമായി സംസാരിക്കുകയും കോടതി നോട്ടീസ് വീട്ടിൽ പതിപ്പിക്കുകയും ചെയ്തു. പ്രതികളായ നസീറലിയും കബീറലിയും യു.പിയിൽനിന്ന് വന്നയുടൻ ഗൾഫിലേക്ക് കടന്നതായാണ് യു.പി പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.