ന്യൂഡൽഹി: തലസ്ഥാന നഗരിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11പേരുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സമീപത്തെ വീടിന് പുറത്തു സ്ഥാപിച്ച സി.സി ടി.വി കാമറയിലാണ് യുവതിയും രണ്ടു കുട്ടികളും സ്റ്റൂളിൽ കയറുന്നതും കഴുത്തിൽ കയറ് കുരുക്കുന്നതിെൻറയും ദൃശ്യങ്ങൾ പതിഞ്ഞത്. മരിക്കുന്നതിന് തലേദിവസം രാത്രി വീടിന് താഴെയുള്ള ഫർണിച്ചർ കടയിൽനിന്ന് യുവതി സ്റ്റൂളുകളും കുട്ടികൾ കയറുമായും പോകുന്ന ദൃശ്യങ്ങളുമുണ്ട്. ആത്മഹത്യയാണെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചെങ്കിലും മരിച്ചവരുടെ കുടുംബങ്ങൾ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. 'കൂട്ട മോക്ഷപ്രാപ്തിക്ക്' വേണ്ടി കുടുംബം ഒരുമിച്ച് ജീവനൊടുക്കിയതാണ്. മരിച്ച നാരായണി ഭാട്ടിയയുടെ (75) മകൻ ലളിതിെൻറ നിർദേശം മറ്റ് അംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. തെൻറ മാനസിക വിഭ്രാന്തി മറ്റുള്ളവരിലേക്ക് പകരുന്നതിൽ ലളിത് വിജയിച്ചാതാകാമെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിൽനിന്ന് ലഭിച്ച ഡയറിയിൽ മരണവുമായി ബന്ധപ്പെട്ട് ഇത് വ്യക്തമാക്കുന്നതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.