വായനാ മഝരം, താലൂക്ക് തല ഉദ്ഘാടനവും ബഷീർ അനുസ്​മരണവും നടത്തി

വായനാ മഝരം, താലൂക്ക് തല ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടത്തി മണ്ണാർക്കാട്: വായനയുടെയും അറിവിെൻ്റയും ലോകത്ത് സഞ്ചരിക്കാൻ വിദ്യാർത്ഥികളെ േപ്രരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തുന്ന അഖില കേരള വായനാ മഝരത്തിനു തുടക്കമായി. നാല് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന മഝരങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം കോട്ടോപ്പാടം കെ.എ.എച്ച് ഹൈസ്കൂളിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.എൻ മോഹനൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൻ ബലരാമൻ നമ്പൂതിരി, കെ.രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ജി.അമ്പിളി, ഹമീദ് കൊമ്പത്ത്, കവിത.ബി.നായർ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ പി.രജനി, പാഠ്യാനുബന്ധ സമിതി കൺവീനർ കെ.മൊയ്തുട്ടി, കെ.സഞ്ജന, നാജിയ,ഷഹാന സംബന്ധിച്ചു. വായനാ മഝരത്തിൽ എ. മുഹ്സിന മുബഷിറ, വി.പി.റഹീമ ഷെറിൻ, ടി.ഫസ്മിന ജാസ്മിൻ എന്നിവർ വിജയികളായി. കഥകളുടെ സുൽത്താെൻ്റ അനുസ്മരണത്തിെൻ്റ ഭാഗമായി ബഷീർ ഏകാന്തതയുടെ മറുതീരങ്ങളിൽ ഡോക്യുമെൻ്ററി പ്രദർശനം, പ്രശ്നോത്തരി എന്നിവയും ബഷീർ മാനവികതയുടെ എഴുത്തുകാരൻ വിഷയത്തിൽ ചർച്ചയും നടത്തി. ബഷീറിെൻ്റ കഥാലോകം വിദ്യാർഥികൾക്ക് വിസ്മയമായി മണ്ണാർക്കാട്: മണ്ണർക്കാട് ജി.എം.യു.പി.സ്കൂൾ ബഷീറിെൻ്റ കഥാലോകം അവതരിപ്പിച്ചു. എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, സഖാവ് മൂർഖൻ, ഒറ്റക്കണ്ണൻ അബ്്ദുല്ല, ഉണ്ടക്കണ്ണൻപോക്കർ, കേശവൻ നായരും സാറാമ്മയും, പാത്തുമ്മ, ഉണ്ടപ്പാറു തുടങ്ങിയ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് വിസ്മയമായി. പരിപാടിയിൽ 98െൻ്റ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിര നിലയത്തിൽ സരോജിനി അമ്മയെയും 65ാം വയസ്സിൽ തുടർ വിദ്യഭ്യാസ പരിപാടിയിലൂടെ പത്താം തരം വിജയിച്ച റാബിയ ബീവിയെയും ചടങ്ങിൽ ആദരിച്ചു. പധാനാധ്യാപകൻ.കെ.കെ വിനോദ് കുമാർ അധ്യക്ഷനായി. ചടങ്ങിൽ ശശിധരൻ മാസ്റ്റർ, എൻ.വി. നീലാബരൻ, കഷ്ണകുമാർ, പി.കെ.ആശ, എം.കെ. സൂസമ്മ, പി.ബഷീർ, മുംതാസ് അലി, ലക്ഷ്മിക്കുട്ടി, ഫരീദ, സലീന, എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.