ദമ്പതികളുെട ആത്മഹത്യ: സുനിൽ കുമാറിനെ പൊലീസ് മർദിച്ചെന്ന് സ്ഥിരീകരണം മർദനം നടന്നില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ് കോട്ടയം/ചങ്ങനാശ്ശേരി: പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഭർത്താവ് സുനിൽകുമാറിനെ പൊലീസ് മർദിച്ചതിന് സ്ഥിരീകരണം. പോസ്റ്റുമോര്‍ട്ടത്തില്‍ പൊലീസ് മർദനത്തിെൻറ പാടുകള്‍ കണ്ടെത്തിയതായിട്ടാണ് സൂചന. ശരീരത്തിെൻറ വിവിധഭാഗങ്ങളില്‍ നിന്ന് പൊലീസ് മർദിച്ചതിനു സമാനമായ ക്ഷതങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അറിയുന്നു. ദമ്പതികളുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സുനില്‍കുമാറിെൻറ മൃതദേഹത്തില്‍ പരിക്കില്ലെന്ന പ്രാഥമിക റിപ്പോര്‍ട്ട് തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നാണ് അന്വേഷണവൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിയുന്നത്. അതേസമയം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഇന്‍ക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് മർദനം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഇന്‍ക്വസ്റ്റിന് നേതൃത്വം നൽകിയ പാലാ ആർ.ഡി.ഒയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 400 ഗ്രാം (50 പവൻ ) സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് സി.പി.എം നേതാവും ചങ്ങനാശ്ശേരി നഗരസഭ അംഗവുമായ അഡ്വ. ഇ.എ. സജികുമാർ നൽകിയ പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പുഴവാത് ഇല്ലമ്പള്ളിൽ സുനിൽ കുമാർ (31), ഭാര്യ രേഷ്മ (27) എന്നിവരാണ് ജീവനൊടുക്കിയത്. സയനൈഡാണ് ദമ്പതികളുടെ ഉള്ളിൽ ചെന്നിരിക്കുന്നത്. മൃതദേഹത്തിൽ ഇടിവോ ചതവോ ഏറ്റതിെൻറ പാടുകളില്ലെന്നായിരുന്നു പ്രാഥമക റിപ്പോർട്ട്. കൈയുടെ ഒരുഭാഗത്ത് പാട് ദൃശ്യമാണെങ്കിലും മർദനമേറ്റല്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ആശുപത്രിയിൽ എത്തിക്കാൻ ഉയർത്തിയപ്പോൾ സംഭവിച്ചതാകുമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. ആന്തരിക അവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാൽ മാത്രമേ ഉള്ളിൽ ക്ഷതമേറ്റിട്ടുണ്ടോയെന്ന് കണ്ടെത്താനാവൂ. വിശദ റിപ്പോർട്ട് അടുത്തദിവസം കൈമാറും. പ്രാഥമിക വിവരങ്ങൾ വ്യാഴാഴ്ച അന്വേഷണസംഘത്തിന് കൈമാറി. തുടർന്ന് അസ്വാഭാവിക മരണത്തിന് വാകത്താനം പൊലീസ് കേസെടുത്തു. രാവിലെ ചങ്ങനാശ്ശേരി തഹസില്‍ദാർ ജിയോ ടി. മനോജിെൻറ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആർ.ഡി.ഒയുെട സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വവും ബന്ധുക്കളും രംഗത്ത് എത്തിയതോടെ പാലാ ആർ.ഡി.ഒ അനിൽ ഉമ്മൻ നടപടിക്ക് നേതൃത്വം നൽകി. മൃതദേഹത്തിൽ പരിക്കുകളിെല്ലന്ന് ആർ.ഡി.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് ൈകമാറി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ചങ്ങനാശ്ശേരി പൊതുശ്മശാനത്തിൽ നടക്കും. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ കൊച്ചിയിൽ അറിയിച്ചു. പൊലീസിെൻറ വീഴ്ചയെക്കുറിച്ച് കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പി. പടന്നയിലിനെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിഗമനത്തിലാണെന്നാണ് ഇവരെന്നാണ് സൂചന. ദമ്പതികളുടെ മരണത്തിൽ പൊലീസിെൻറ വീഴ്ച ആരോപിച്ച് ചങ്ങനാശ്ശേരിയിൽ നടന്ന ഹർത്താൽ ഭാഗികമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.