കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുമായി പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി സിൻഡിക്കേറ്റ് അംഗങ്ങളുമായി കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. യൂനിവേഴ്സിറ്റി നല്ല രീതിയിൽ പോകണമെന്നാണ് തെൻറയും സിൻഡിക്കേറ്റിെൻറയും ആഗ്രഹം. എന്നാൽ,നിലവിൽ കായിക പഠനവകുപ്പ് ഡയറക്ടെറ അവധിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇൗ വിഷയം ഉടെന പരിഹരിക്കാൻ പറ്റുമെന്നാണ് കരുതുന്നത്. തിങ്കളാഴ്‌ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ പെങ്കടുക്കാതിരുന്നത് അന്ന് കാമ്പസിൽ നടന്ന വിദ്യാർഥി സമരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളുടെ തിരക്കിലായതുെകാണ്ടാണ്. യോഗം മാറ്റിവെക്കണമെന്ന വിവരം പി.വി.സി മുഖാന്തരം നേരിട്ട് അറിയിച്ചിരുന്നു. കായിക പഠനവകുപ്പ് ഡയറക്ടർ വി.പി. സക്കീർ ഹുസൈനെതിരായ ആരോപണങ്ങളിൽ സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിനു മുേമ്പ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. അടുത്ത സിൻഡിക്കേറ്റ് യോഗത്തിനു മുേമ്പ റിപ്പോർട്ട് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്‌ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന വി.സിയുടെ നടപടിയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിൽ വി.സിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചർച്ചചെയ്യുന്ന സമയത്ത് റിപ്പോർട്ട് മേശപ്പുറത്ത് വെക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു സിൻഡിക്കേറ്റ്. അതിനിടെ, സിൻഡിക്കേറ്റും സർവകലാശാല ഉന്നതരും ചട്ടപ്രകാരം പ്രവർത്തിക്കണമെന്ന് പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മന്ത്രിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ തിരുവനന്തപുരത്ത് ചർച്ച നടത്തി. ഈ മാസം 15നകം സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.