നിലമ്പൂർ അർബൻ ബാങ്ക് ശാഖ ഉദ്ഘാടനം

വണ്ടൂർ: നിലമ്പൂർ സഹകരണ അർബൻ ബാങ്ക് 25ാം ശാഖ വ്യാഴാഴ്ച വാണിയമ്പലത്ത് പ്രവർത്തനം തുടങ്ങും. രാവിലെ 10.30ന് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.18 കോടി രൂപയുടെ അറ്റാദായം നേടി. എ.ടി.എം, ഐ.എം.പി.എസ്, എൻ.ഇ.എഫ്.ടി/ആർ.ടി.ജി.എസ്, എൻ.എ.സി.എച്ച്, സി.ടി.എസ്, ഓൺലൈൻ ബിൽ പേയ്മ​െൻറ്, ഇ പാസ്‌ബുക്ക്, മൊബൈൽ ബാങ്കിങ് എന്നീ സൗകര്യങ്ങൾ ബാങ്കിൽ ഒരുക്കിയിട്ടുണ്ട്. എ.ടി.എം സംവിധാനത്തോടെയാണ് വാണിയമ്പലത്ത് പ്രവർത്തിക്കുക. മൊബൈൽ ബാങ്ക് അപ്ലിക്കേഷനായ എൻ.സി.യു.ബി ഫ്ലാഷ് ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.