മലപ്പുറം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഡൽഹി ജാമിഅ മിലിയ്യ സർവകലാശാല വിദ്യാർഥി അൽ അമീൻ രണ്ടുദിവസം ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും സന്ദർശനം നടത്തും. ശ്രീനഗർ മുതൽ കന്യാകുമാരി വരെയാണ് സൈക്കിൾ കാമ്പയിൻ. ജൂൺ മൂന്നിന് ശ്രീനഗറിൽനിന്ന് തുടങ്ങിയ യാത്ര 11 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുന്നുണ്ട്. വ്യാഴാഴ്ച പെരുവള്ളൂർ ഗവ. സ്‌കൂൾ, മലപ്പുറം ഗവ. കോളജ്, സെൻറ് ജെമ്മാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും വെള്ളിയാഴ്ച മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, ഇരുമ്പുഴി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലുമാണ് തിരുവനന്തപുരം സ്വദേശിയായ അമീൻ സന്ദർശനം നടത്തുന്നത്. ഓരോ സ്കൂളിലും പോക്‌സോ നിയമത്തെക്കുറിച്ചും കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടും ചർച്ച നടത്തും. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിെൻറ നേതൃത്വത്തിലാണ് സ്വീകരണം. mplrs1 al ameen
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.