മലപ്പുറം: ദേശീയ നഗര ഉപജീവന ദൗത്യത്തിെൻറ (എൻ.യു.എൽ.എം) കീഴിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതി വിപുലപ്പെടുത്തുന്നു. നിലവിൽ 73 േട്രഡുകളിൽ പരിശീലനം നൽകുന്ന പദ്ധതിയിൽ കൂടുതൽ എണ്ണം ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന നോഡൽ ഏജൻസിയായ കുടുംബശ്രീ. നഗരങ്ങളിൽ തൊഴിൽ സാധ്യതപഠനം നടത്തിയ ശേഷമായിരിക്കും പുതിയ േട്രഡുകൾ തെരഞ്ഞെടുക്കുക. ജില്ലയിലെ കോട്ടക്കൽ, പെരിന്തൽമണ്ണ നഗരങ്ങളെയാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്. പുതിയ േട്രഡുകളിൽ പരിശീലനം നൽകുന്നതിെൻറ ഭാഗമായി ഈ നഗരങ്ങളിലെ തൊഴിൽ സാധ്യതകൾ തിട്ടപ്പെടുത്തി മുൻഗണന ക്രമം നിശ്ചയിക്കും. ദ്രുതഗതിയിൽ വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണമെന്ന പ്രത്യേകതയും കുറഞ്ഞ ചുറ്റളവിൽ വിവിധ തൊഴിൽ മേഖലകൾ ഉണ്ടെന്നതും കോട്ടക്കലിനെ െതരഞ്ഞെടുക്കുന്നതിന് കാരണമായി. 16ഓളം വലിയ ആശുപത്രികളും മറ്റു തൊഴിൽ ദാതാക്കളും ഉണ്ടെന്ന പ്രത്യേകതയാണ് പെരിന്തൽമണ്ണക്ക്. പഠനത്തിെൻറ ഭാഗമായി ആദ്യ യോഗം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോട്ടക്കൽ നഗരസഭയിൽ നടക്കും. കുടുംബശ്രീ ഉദ്യോഗസ്ഥർ, നഗരത്തിലെ പ്രധാന തൊഴിൽ ദാതാക്കൾ, വ്യാപാര-നിർമാണ മേഖല സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.