മലപ്പുറം: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുക, പെൻഷൻ പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിക്കുക, പ്രത്യേക ചികിത്സ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ആലിസ്മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സി.ജി. താരാനാഥൻ, കെ.ജെ. ചെല്ലപ്പൻ, എൻ. സൈനുദ്ദീൻ, വി. പ്രഭാകരൻ, ബി.കെ. ഇബ്രാഹിം, പി. ദാമോദരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ. പരമേശ്വരൻ, എ. കുഞ്ഞുണ്ണി നായർ, കെ. ഭാസ്കരൻ നായർ, സി.എ. കദീജത്ത്, എം.എസ്. രവീന്ദ്രൻ, കെ.ടി. അലി അസ്കർ, വി. പരമേശ്വരൻ, പി.പി. ശ്രീധരൻ, എസ്. കുമാരി, കെ.വി. സ്കറിയ, ബി.കെ. അയ്യപ്പൻ, എൻ.പി. കീരൻകുട്ടി, ഇ.പി. ബാലകൃഷ്ണൻ, വി. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.