യാത്ര പോക​ണോ? ഡി.ടി.പി.സി​ വക ടൂറിസ്​റ്റ്​ ബസ്​ റെഡി

മലപ്പുറം: വിനോദയാത്രയോ കല്യാണമോ തീർഥാടനോ എന്തുമാകെട്ട, വാഹനം അന്വേഷിച്ച് ഇനി കഷ്ടപ്പെേടണ്ട. യാത്രക്കാർക്കായി പുത്തൻ ബസ് ഒരുക്കിയിരിക്കുകയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. 35 പേർക്ക് ഇരുന്നുപോകാൻ സൗകര്യമുള്ള എ.സി ബസാണ് ഡി.ടി.പി.സി വാങ്ങിയത്. പൊതുജനങ്ങൾക്ക് യാത്രാവശ്യങ്ങൾക്കും ചടങ്ങുകൾക്കും വാഹനത്തി​െൻറ സേവനം ഉപയോഗെപ്പടുത്താം. ഇൗ വിഭാഗത്തിലുള്ള മറ്റ് കോൺട്രാക്റ്റ് ബസുകൾ ഇൗടാക്കുന്നതിലും കുറവായിരിക്കും ഡി.ടി.പി.സി ബസ് നിരക്ക്. മിതമായ നിരക്കിൽ സാധാരണക്കാർക്ക് വിനോദയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡി.ടി.പി.സി ഇൗ സംരംഭവുമായെത്തിയത്. ഡ്രൈവർക്ക് പുറമെ ഒരു സഹായിയും ബസിലുണ്ടാകും. വാഹനത്തി​െൻറ വാടകയും യാത്രനിരക്കും സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നും ജൂലൈ 10ന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ പറഞ്ഞു. ബസ് ജീവനക്കാരെയും നിയമിക്കേണ്ടതായുണ്ട്. നികുതിയടക്കം 30 ലക്ഷം രൂപക്കാണ് ബസ് വാങ്ങിയത്. ഇൗ മാസം അവസാനത്തോടെ നിരത്തിലിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.