പളനി ക്ഷേത്ര ദേവസ്വം ഒാഫിസിൽ തീപിടിത്തം

രേഖകൾ കത്തിനശിച്ചു ചെന്നൈ: പളനി സുബ്രഹ്മണ്യക്ഷേത്രത്തി​െൻറ അടിവാരത്ത് ദേവസ്വം ജോ. കമീഷണർ ഒാഫിസിൽ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. അലമാരകളിലും മറ്റും സൂക്ഷിച്ച നിരവധി രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. അഗ്നിശമന യൂനിറ്റുകളെത്തി അരമണിക്കൂറിനകം തീയണച്ചു. ക്ഷേത്രത്തിലെ വിഗ്രഹ നിർമാണവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടുകൾ നടന്ന കേസിൽ ഉന്നതതല അന്വേഷണം നടക്കുകയാണ്. തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പളനി സിറ്റി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.