പരപ്പനങ്ങാടി: ബൈക്ക് തടഞ്ഞ് തമിഴ്നാട് സ്വദേശിയായ വസ്ത്ര വ്യാപാരിയിൽനിന്ന് 50,000 രൂപ അടങ്ങിയ ബാഗ് കവർന്നയാളെ പരപ്പനങ്ങാടി പൊലീസ് സാഹസികമായി പിടികൂടി. അരിയല്ലൂർ ബീച്ചിലെ ഉമറലിയെയാണ് (26) എസ്.ഐ കെ.ആർ. രഞ്ജിതും സംഘവും ചേർന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് കടപ്പുറത്ത് കൂടി ഓടിയ പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പൊലീസ് കീഴ്പ്പെടുത്തിയത്. പൊലീസ് മഫ്തിയിലായിരുന്നതിനാൽ നാട്ടുകാർ സംഘടിച്ചെങ്കിലും പൊലീസാണെന്ന് അറിഞ്ഞതോടെ പിന്മാറുകയും പ്രതിയെ പിടിക്കാൻ സഹായിക്കുകയും ചെയ്തു. ഇയാൾ കടപ്പുറത്തുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് വേഷം മാറിയെത്തി പിടികൂടുകയായിരുന്നു. മേയ് 28ന് രാവിലെയാണ് തുണിക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശി ചിദംബരം കവർച്ചക്ക് ഇരയായത്. അരിയല്ലൂർ വായനശാല പരിസരത്ത് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന ഉമറലി അവിടെ ആഡംബര ജീവിതം നയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്നും കൂടെയുള്ളയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും എസ്.ഐ അറിയിച്ചു. എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒമാരായ അഭിലാഷ്, അനിൽദേവ്, ധീരജ്, പ്രശാന്ത്, രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.