തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തിനെയും തിരൂരങ്ങാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന പാറക്കടവ് പാലത്തിെൻറ കൈവരി അടിയന്തരമായി നന്നാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം. മന്ത്രിയുടെ പ്രശ്നപരിഹാര സെല്ലിലേക്ക് ഡി.വൈ.എഫ്.ഐ കളിയാട്ടമുക്ക് യൂനിറ്റ് പ്രസിഡൻറ് വിനോദ് മംഗലശ്ശേരി ഫോൺ മുഖേന നൽകിയ പരാതിയെ തുടർന്നാണ് മന്ത്രി ജി. സുധാകരൻ തിരൂർ അസി. എൻജിനീയർക്ക് നിർദേശം നൽകിയത്. ഒരു വർഷത്തിലധികമായി പാലത്തിെൻറ കൈവരി തകർന്നിട്ട്. മൂന്നുതവണ ടെണ്ടർ വിളിച്ചിട്ടും ഏറ്റെടുക്കാൻ ആളെ കിട്ടാത്തതാണ് താമസിക്കാൻ കാരണമെന്നാണ് അസി. എൻജിനീയർ മറുപടി നൽകിയത്. എന്നാൽ, ടെൻഡറിനു പകരം മൂന്നുനാലു ദിവസത്തിനുള്ളിൽ ക്വേട്ടഷൻ വിളിച്ച് ഉടൻ നിർമാണത്തിന് നടപടിയെടുക്കണമെന്നും ഇതിനായി മൂന്നുലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി നിർദേശം നൽകി. നേരത്തെ ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ലാത്തത് പ്രതിഷേധത്തിനിടായാക്കിയിരുന്നു. ദിനേന നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. നടപ്പാതയില്ലാത്ത ഇവിടെ വിദ്യാർഥികളടക്കം കാല്‍നടയാത്രക്കാര്‍ക്കും ഏറെ ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.