സപ്​തതി നിറവിൽ മരം നട്ട്​ മാതൃകയുമായി അബുഹാജി

വേങ്ങര: സപ്തതിദിനത്തോടനുബന്ധിച്ചു മരം നട്ടു പിടിപ്പിച്ചു മാതൃകയാവുകയാണ് വലിയോറയിലെ അഞ്ചുകണ്ടൻ അബു ഹാജി. ഇനി വരുന്ന തലമുറക്കും വാസയോഗ്യമായ ഭൂമിയുടെ പുനഃസൃഷ്ടിപ്പിന് ത​െൻറ പ്രവൃത്തി കാരണമാവണമെന്നു ഇദ്ദേഹം ആഗ്രഹിക്കുന്നു. വേങ്ങരയിലെ മികച്ച കർഷകൻ കൂടിയായ അബുഹാജി അക്വാപോണിക്സ് രീതിയിൽ കൃഷി ചെയ്തു വിജയം കണ്ടെത്തിയയാൾ കൂടിയാണ്. പച്ചക്കറി കൃഷിയിലും നവീന മാതൃകകൾ പരീക്ഷിക്കുന്ന ഇദ്ദേഹം എഴുപതാം വയസ്സിലും യുവത്വത്തി​െൻറ കരുത്തുമായി പാടത്തും പറമ്പിലും സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.