സന്‍സദ് ആദര്‍ശ് ഗ്രാമ യോജന: നന്നമ്പ്രയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും -ഇ.ടി. മുഹമ്മദ് ബഷീര്‍

തിരൂരങ്ങാടി: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നമ്പ്രയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സന്‍സദ് ആദര്‍ശ് പദ്ധതിയില്‍ കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി സ്‌കൂളിൽ നിര്‍മിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഓയില്‍ കോർപറേഷ​െൻറ സഹായത്തോടെ കൊടിഞ്ഞി ചെറുപ്പാറയിലെ പി.എച്ച്.സി സബ് സ​െൻറര്‍ കെട്ടിടം പുതുക്കിപ്പണിയാൻ തുക അനുവദിക്കുമെന്നും നന്നമ്പ്രയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ എം.എല്‍.എയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്നും എം.പി പറഞ്ഞു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എല്‍.എസ്.എസ് നേടിയ വിദ്യാർഥിയെ ആദരിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പനയത്തില്‍ മുസ്തഫ, വൈസ് പ്രസിഡൻറ് തേറമ്പില്‍ ആസിയ, സ്ഥിരംസമിതി അധ്യക്ഷരായ കാവുങ്ങല്‍ ഫാത്തിമ, ഷമീര്‍ പൊറ്റാണിക്കല്‍, ഹെഡ്മാസ്റ്റര്‍ യു.കെ. മുസ്തഫ, ജില്ല പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, പ്രോജക്ട് ഓഫിസര്‍ കെ. പ്രദീപന്‍, ടി.ടി. ഹംസ, തോമസ് വർഗീസ്, പി. ചന്ദ്രന്‍, എ.സി. ഫൈസല്‍, കെ. പ്രഭാകരന്‍, കെ. കുഞ്ഞിമരക്കാര്‍, എം.സി. ബാവ ഹാജി, എന്‍.പി. ആലി ഹാജി, കെ. മുഹമ്മദ് ഹാജി, ടി. മഹ്‌റൂഫ്, കെ. റഹീം മാസ്റ്റര്‍, ശ്രീബാഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.