വേങ്ങര: വേങ്ങര ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഐറിഷ് മോഡൽ ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി. ടൗണിലും പരിസര പ്രദേശങ്ങളിലും തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വേങ്ങര പൊലീസ്, ബസുടമകൾ, മോട്ടോർ തൊഴിലാളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ, വ്യാപാരികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് ഐറിഷ് മോഡൽ പരിഷ്കരണത്തെക്കുറിച്ച് ആലോചന നടന്നത്. യോഗം വി.കെ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് റോഡ് ജങ്ഷനിൽ ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ് സൗജന്യമായി സ്ഥാപിക്കാമെന്ന് ഒരു സ്വകാര്യ സ്ഥാപനം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരാഴ്ചക്കകം ലൈറ്റ് സ്ഥാപിക്കും. പഞ്ചായത്തിലെ 33 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ടെൻഡറായി. ബാക്കിയുള്ള മൂന്നുകോടി വർക്കുകളുടെ ടെൻഡർ ഉടനെയുണ്ടാവും. നാലുമാസത്തിനകം എല്ലാ ജോലികളും പൂർത്തിയാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ഊരകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. സമദ് അധ്യക്ഷത വഹിച്ചു. പി.ടി. അബ്ദുറഹ്മാൻ ഹാജി, എം.കെ. സൈനുദ്ദീൻ, ബസ് ഓപറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. ആലി, വിവിധ മോട്ടോർ തൊഴിലാളി യൂനിയൻ നേതാക്കളായ പി.കെ. അബൂ താഹിർ, എം.എ. അസീസ്, സി. വേലായുധൻ, സി. ഫൈസൽ, എൻ.പി. ഹനീഫ എന്നിവരും എം.എൽ.എ പ്രതിനിധി അസീസ് പഞ്ചിളി, എ.കെ.എ. നസീർ, വേങ്ങര ഗോപി, പൂച്ചേങ്ങൽ അലവി, പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് പ്രസിഡൻറ് കെ. ഗംഗാധരൻ, എ.എസ്.ഐ ഷജീഷ് എ.കെ. സലിം, പി. പത്മനാഭൻ, ടി.കെ. കുഞ്ഞുട്ടി, എം.കെ. റസാഖ്, പുല്ലമ്പലവൻ ഖമറുദ്ദീൻ, ശിവൻ, ശ്രീകുമാർ, പുല്ലമ്പലവൻ ബാവ, ടി.കെ. മമ്മത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.