'സാബിവാക്ക 2018'

അരീക്കോട്: ലോകകപ്പ് ഫുട്ബാൾ ആരവത്തി​െൻറ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ സംഘടിപ്പിക്കുന്ന ഇൻറർ ക്ലാസ് ലോകകപ്പ് ഫുട്ബാൾ ത്രിദിന ടൂർണമ​െൻറ് ന് തുടക്കം. ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്ന 16 ടീമുകളുടെ ജഴ്സിയണിഞ്ഞാണ് വിദ്യാർഥികൾ മത്സരിക്കുന്നത്. യു.പി, ഹൈസ്കൂൾ വിഭാഗത്തിലാണ് മത്സരം. സന്തോഷ് ട്രോഫി ജേതാവ് വൈ.പി. മുഹമ്മദ് ഷരീഫ് ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ കെ.എസ്. ചന്ദ്രസേനൻ, കായികാധ്യാപകൻ കെ.പി. മുബശീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.