രണ്ട് പതിറ്റാണ്ടായിട്ടും ശുദ്ധീകരണ പ്ലാൻറിന് നടപടിയില്ലാതെ കീഴുപറമ്പ് ശുദ്ധജല പദ്ധതി

കീഴുപറമ്പ്: രണ്ട് പതിറ്റാണ്ടിന് മുമ്പ് സ്ഥാപിച്ചിട്ടും ശുദ്ധീകരണ പ്ലാൻറില്ലാതെ കീഴുപറമ്പ് ശുദ്ധജല വിതരണ പദ്ധതി. മാസങ്ങൾക്ക് മുമ്പ് ചാലിയാർ പുഴയിൽ ആൽഗൽ പ്രതിഭാസം വന്ന് വെള്ളം പച്ച നിറമായപ്പോൾ കീഴുപറമ്പ് ശുദ്ധജല വിതരണ പദ്ധതിക്ക് ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ആരും മുന്നിട്ടിറങ്ങാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച് 'മാധ്യമ'ത്തിൽ വന്ന വാർത്തയെ തുടർന്ന് പ്ലാൻറ് സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്തി​െൻറയും വാട്ടർ അതോറിറ്റിയുടേയും ഭാഗത്തുനിന്ന് മാസങ്ങൾക്ക് മുമ്പ് ശ്രമമുണ്ടായിരുന്നെങ്കിലും ഇപ്പോൾ മന്ദഗതിയിലാണ്. രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. മാസങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്ലാൻറിനായി അടങ്കലുണ്ടാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, പദ്ധതി ഫയലിൽ ഉറങ്ങുകയാണ്. ശുദ്ധീകരണ പ്ലാൻറിന് 30 സ​െൻറ് സ്ഥലം ആവശ്യമാണ്. എന്നാൽ, നിലവിൽ ഇവിടെ സ്ഥലമില്ല. സ്ഥലം വാങ്ങാൻ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടുമില്ല. കിലോ കണക്കിന് ബ്ലീച്ചിങ് പൗഡർ ടാങ്കിലേക്ക് വിതറി ക്ലോറിനേഷൻ നടത്തിയാണ് നിലവിൽ 1600 ഗുണഭോക്താക്കൾക്ക് വെള്ളമെത്തിക്കുന്നത്. 2000 പൊതുടാപ്പുകളും പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലായുണ്ട്. മിക്ക കുടുംബങ്ങളും വസ്ത്രങ്ങൾ അലക്കാനും മറ്റും മാത്രമാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. ക്ലോറിനേഷൻ മാത്രം ചെയ്ത് വെള്ളം വീട്ടിലെത്തിക്കുന്നത് നിലവിൽ പുഴയുടെ സ്ഥിതി വെച്ച് നോക്കുമ്പോൾ ആശങ്ക ഉയർത്തുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.