* ആഘോഷമായി താക്കോൽദാന ചടങ്ങ് വണ്ടൂർ: തിരുവാലി ചാത്തക്കാട്ടെ നാലാം ക്ലാസുകാരി അപർണക്കും കുടുബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. പൊലീസിെൻറ നേതൃത്വത്തിൽ നിർമിച്ച വീടിെൻറ താക്കോൽദാനം ഇൻറലിജൻസ് എസ്.പി സുനിൽ നിർവഹിച്ചു. പൊലീസിെൻറ നേതൃത്വത്തിൽ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ അംഗങ്ങളായ ജീവകാരുണ്യ കൂട്ടായ്മ മേഴ്‌സി കോപ് നേതൃത്വത്തിലാണ് വീട് നിർമിച്ചത്. തിരുവാലി ജി.എൽ.പി സ്‌കൂളിലെ നാലാം ക്ലാസുകാരിയാണ് അപർണ. വണ്ടൂർ വി.എം.സി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റ് ദശദിന ക്യാമ്പ് സ്‌കൂളിൽ നടക്കുമ്പോഴാണ് അപർണയുടെ ദുരിതകഥ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായ എം. വിനോദിെൻറ ശ്രദ്ധയിൽപ്പെടുന്നത്. അപർണയുടെ അച്ഛൻ 64കാരനായ മാട്ടായി കുഞ്ഞനും ഭാര്യ ദേവുവും മരത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് കിടന്നിരുന്നത്. വൈദ്യുതിയില്ലാത്ത കൂരയിൽ മണ്ണെണ്ണ വിളക്ക് തെളിയിക്കാൻ പോലും ഇവർക്ക് ഭയമായിരുന്നു. അപർണയുടെ പഠനത്തെയും ഇത് സാരമായി ബാധിച്ചു. ഇതോടെ വണ്ടൂർ എസ്.െഎ ആയിരുന്ന വി. ബാബുരാജൻ സ്ഥലം സന്ദർശിച്ച് സഹായം വാഗ്ദാനം നൽകി. ഇതോടെയാണ് അപർണയുടെ വീടെന്ന സ്വപ്നത്തിന് ചിറകുമുളച്ചത്. നാലുമാസം കൊണ്ട് ഏഴുലക്ഷം രൂപ െചലവിലാണ് വീടൊരുക്കിയത്. 2.62 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഭവന പദ്ധതിയിലുൾപ്പെടുത്തി നൽകി. ബാക്കി മുഴുവൻ തുകയും മേഴ്‌സി കോപാണ് വഹിച്ചത്. ഫർണിച്ചറുകൾ ഉൾപ്പെെടയുള്ള കിടപ്പുമുറികളും അടുക്കളയും ഹാളും ഉൾപ്പെട്ടതാണ് വീട്. തറ നിർമാണം മുതൽ താക്കോൽദാനം വരെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചത് സി.ഐ വി. ബാബുരാജിെൻറ നേതൃത്വത്തിലുള്ള പൊലീസുകാരാണ്. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കോമളവല്ലി അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ്.പി കെ. സുദർശൻ, വിജിലൻസ് ഡിവൈ.എസ്.പി രാമചന്ദ്രൻ, വടകര ഡിവൈ.എസ്.പി സുരേഷ്, പൊലീസ് ഇൻസ്‌പെക്ടർമാരായ വി. ബാബുരാജൻ, കെ.എം. ബിജു, അബ്ദുൽ മജീദ്, പി. അബ്ദുൽ മുനീർ, എസ്.ഐ കെ. ശിവദാസൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സി.പി. പ്രദീപ് കുമാർ, ജില്ല സെക്രട്ടറി അലവി കണ്ണംകുഴി, കോട്ടക്കൽ ആര്യവൈദ്യശാല ഗവേഷകൻ ഡോ. പ്രഭു, സ്‌കൂൾ പ്രധാനാധ്യാപിക എം. ഫസീല ബീവി, എം. വിനോദ് എന്നിവർ സംബന്ധിച്ചു. wdr photം House - caption: തിരുവാലി ചാത്തക്കാട്ടെ നാലാം ക്ലാസുകാരി അപർണക്കും കുടുംബത്തിനും പൊലീസ് നേതൃത്വത്തിൽ നിർമിച്ച വീടിെൻറ താക്കോൽദാനം ഇൻറലിജൻസ് എസ്.പി സുനിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.