പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ചെട്ടിപ്പാടം വാതക ശ്മശാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അമരമ്പലം, കാളികാവ്, മലപ്പുറം ത്രിതല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് ശ്മശാനം നിർമിച്ചത്. അമരമ്പലം പഞ്ചായത്ത് 46,20,878 രൂപയും ജില്ല പഞ്ചായത്തിെൻറ പത്തുലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 6,78,401 രൂപയും ഉള്‍പ്പെടെ 62,99,279 രൂപ മുടക്കിയാണ് ആധുനിക സംവിധാനങ്ങളോടെ ശ്മശാനം നിർമിച്ചത്. 2015-2016 സാമ്പത്തിക വര്‍ഷത്തിലാണ് നിർമാണം തുടങ്ങിയത്. കെട്ടിട നിർമാണത്തിന് 24,25,534 രൂപയും മെഷീന്‍ സ്ഥാപിക്കുന്നതിനായി കോസ്റ്റ് ഫോര്‍ഡിന് 20,32,688 രൂപയും ജനറേറ്ററിന് 4,44,916 രൂപയും വൈദ്യുതീകരണത്തിന് 1,17,740 രൂപയും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കല്‍, റോഡ് കോണ്‍ക്രീറ്റ്, മുറ്റം കട്ടപ്പതിക്കല്‍, പ്രധാന ഗേറ്റ് സ്ഥാപിക്കല്‍ എന്നിവക്ക് 12,78,401 രൂപയും ചെലവഴിച്ചു. സമീപ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും ശ്മശാനം ഉപയോഗപ്പെടുത്താം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 2000, പൊതുവിഭാഗത്തിന് 3500, ഇതര പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 4,000 രൂപ എന്ന നിരക്കിലാണ് സംസ്കാരിക്കുന്നതിന് ഫീസ്. മറ്റു പഞ്ചായത്തുകളില്‍നിന്ന് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും അമരമ്പലം പഞ്ചായത്തുകാർ വാര്‍ഡ് അംഗങ്ങളുടെ സാക്ഷ്യപത്രവും നൽകണം. ശ്മശാനത്തില്‍ ഒരുജീവനക്കാരനുള്ളത്. പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത സാന്നിധ്യത്തില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് ശ്മശാനം തുറന്നുനല്‍കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം സെറീന മുഹമ്മദാലി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കളരിക്കല്‍ സുരേഷ് കുമാര്‍, ഗംഗാദേവി ശ്രീരാഗം, അനിതാരാജു, ബ്ലോക്ക് അംഗങ്ങളായ കെ.പി. ഹൈദരാലി, ബേബി വിനോദിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് ജോസഫ്, ടി.എ. ശിവദാസന്‍, മുന്‍പഞ്ചായത്ത് പ്രസിഡൻറ് എന്‍.എം. ബഷീര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ PPM2 ചെട്ടിപ്പാടം വാതക ശ്മശാനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് തുറന്നുകൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.