ഹരിതകേരളം പരിശീലന പരിപാടി

മലപ്പുറം: മാലിന്യ സംസ്കരണം, ജലസുരക്ഷ, കൃഷി മേഖലകളിൽ നൂതന പദ്ധതികൾ രൂപവത്കരിച്ച് ഹരിതകേരളം മിഷ​െൻറ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അസിസ്റ്റൻറ് സെക്രട്ടറിമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ശ്രദ്ധ ചെലുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ. ഹരിതകേരളം മിഷനും ശുചിത്വമിഷനും ഉദ്യോഗസ്ഥർക്ക് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടർ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. അസി. കലക്ടർ വികൽപ്, ജില്ല കോഓഡിനേറ്റർ പി. രാജു, ശുചിത്വമിഷൻ കോഓഡിനേറ്റർ നിബു കുര്യൻ എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ, നാദിർഷ, ജ്യോതിഷ് എന്നിവർ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.