പ്രതിലോമ പ്രചാരണങ്ങളെ മലപ്പുറം ചെറുക്കുന്നത് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ -മന്ത്രി ജലീല്‍

വണ്ടൂര്‍: സാമൂഹികമാറ്റത്തിന് കാതലായി വേണ്ടത് വിദ്യാഭ്യാസമാണെന്ന തിരിച്ചറിവ് മലപ്പുറം ജില്ലക്ക് നൽകിയത് പുതിയ കുതിപ്പാണെന്നും ഇതിന് ഊര്‍ജം പകര്‍ന്നത് ഇ.എം.എസ്, സി.എച്ച്. മുഹമ്മദ് കോയ എന്നിവരെ പോലുള്ള ധിഷണാശാലികളാണെന്നും മന്ത്രി കെ.ടി. ജലീൽ. 'ഇ.എം.എസി​െൻറ ലോകം' ദേശീയ സെമിനാറില്‍ 'ഇ.എം.എസി​െൻറ മലപ്പുറം' സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇ.എം.എസി​െൻറ ഇച്ഛാശക്തിയുള്ള നിലപാടാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍മയെ രാഷ്ട്രീയ ആയുധമായി കാണുന്നിടത്ത് നിന്നാണ് വിചാര വിപ്ലവവും സാംസ്‌കാരിക വിപ്ലവവും സാധ്യമാകുകയുള്ളൂവെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. 'മലപ്പുറത്തി​െൻറ ദേശീയ പ്രസ്ഥാന പാരമ്പര്യം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ സമരം പാതിവഴിയില്‍ വെച്ച് വഴിതെറ്റിയ സമരമാണെന്നും ഇതിനെ ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ വിപരീത ഫലങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. അധിനിവേശവിരുദ്ധ പോരാട്ടത്തിന് ധൈഷണിക പിന്‍ബലം നൽകിയ തുഹ്ഫത്തുല്‍ മുജാഹിദീനെന്ന ഒറ്റ ഗ്രന്ഥം മതി കേരളീയ നവോത്ഥാനത്തിന് മലപ്പുറം നൽകിയ സംഭാവനകളെ മനസ്സിലാക്കാനെന്ന് എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. ഹരിലാല്‍, ഷംഷാദ് ഹുസൈൻ, പി.പി. ഷാനവാസ് എന്നിവര്‍ പ്രഭാഷണം നടത്തി. എം.എം. നാരായണന്‍ ചര്‍ച്ച നിയന്ത്രിച്ചു. ബി. മുഹമ്മദ് റസാഖ് സ്വാഗതവും എം.ടി. അഹ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.