നിലമ്പൂർ: മഞ്ചേരി വള്ളുവമ്പ്രത്തുനിന്ന് പിടികൂടിയ കോടികൾ വിലവരുന്ന ചന്ദനം മറയൂർ കാടുകളിൽനിന്ന് മുറിച്ചെടുത്തതെന്ന് സൂചന. വള്ളുവമ്പ്രം പുല്ലാരയിലെ പുന്നക്കോട് നജ്മുദ്ദീൻ കുരിക്കളുടെയും സഹോദരൻ സലാമിെൻറയും വീടുകളോട് ചേർന്ന ഷെഡുകളിൽനിന്നാണ് രണ്ടായിരത്തോളം കിലോ ചന്ദനം കോഴിക്കോട് വനം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്കുമാറിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച പിടിച്ചെടുത്തത്. സംഭവത്തിൽ നജ്മുദ്ദീനെ കൂടാതെ സലാമിെൻറ ഭാര‍്യക്കെതിരെയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മുഖ‍്യപ്രതി നജ്മുദ്ദീൻ ഒളിവിലായതിനാൽ ഉറവിടത്തെ കുറിച്ച് വ‍്യക്തതയുണ്ടായിരുന്നില്ല. തുടരന്വേഷണത്തിലാണ് മറയൂർ കാടുകളിൽനിന്നാണ് ശേഖരിച്ചതെന്ന് സൂചന കിട്ടിയത്. ഡി.എഫ്.ഒ ധനേഷ് കുമാറിെൻറ നേതൃത്വത്തിലാണ് തുടരന്വേഷണം. മറയൂർ വനത്തിൽനിന്ന് അടുത്തിടെ ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തടികളാണോ പുല്ലാരയിൽനിന്ന് പിടിച്ചെടുത്തതെന്നാണ് അന്വേഷിക്കുന്നത്. പിടിച്ചെടുത്തവയിൽ പുതിയ തടികളുമുണ്ട്. ഇതാണ് മറയൂരിൽനിന്ന് ശേഖരിച്ചതാണെന്നതിന് ബലമേകുന്നത്. ജില്ലയിലെ ഏറ്റവും വലിയ ചന്ദനവേട്ടയാണിത്. മുമ്പ് മോങ്ങം കേന്ദ്രീകരിച്ചായിരുന്നു ചന്ദനമാഫിയയുടെ പ്രവർത്തനം. ഇവിടെ പന്ത്രണ്ടോളം ചന്ദനഫാക്ടറികൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ജില്ലയിൽ ചന്ദനക്കാടുകൾ പേരിനുപോലുമില്ലാത്ത സാഹചര‍്യത്തിൽ ഫാക്ടറികൾ ആവശ‍്യമില്ലെന്ന കോടതിയുടെ ഉത്തരവ് പ്രകാരം ഇവ പിന്നീട് പൂട്ടുകയായിരുന്നു. എന്നാൽ ചന്ദനമാഫിയ പിന്നീട് പുല്ലാരയിലേക്ക് ചുവടുമാറ്റുകയായിരുന്നു. രണ്ട് വർഷത്തിനിടെ നിരവധി ചന്ദനകേസുകളാണ് പുല്ലാര കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.