ഇസ്സുദ്ദീൻ മൗലവി: പുസ്​തകം പ്രകാശനം ചെയ്​തു

പടിഞ്ഞാറ്റുംമുറി: ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാക്കളിലൊരാളും പ്രമുഖ വാഗ്മിയും പണ്ഡിതനുമായിരുന്ന ഇസ്സുദ്ദീൻ മൗലവിയെ കുറിച്ച് മകൻ വി.കെ. ജലീൽ രചിച്ച 'ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും എ​െൻറ ഒാർമകളും' പുസ്തകം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പ്രകാശനം ചെയ്തു. പടിഞ്ഞാറ്റുംമുറി നക്ഷത്ര ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. വി. ഹിക്മത്തുല്ല പുസ്തകം പരിചയപ്പെടുത്തി. കെ.ടി. ഹുസൈൻ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുസൈൻ, ഡോ. അബ്ദുറഹ്മാൻ മുബാറക്, രമേശ് വട്ടിങ്ങാവിൽ, വി.കെ. മൊയ്തീൻകുട്ടി മുസ്ലിയാർ, എൻ.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. mpm1 വി.കെ. ജലീൽ രചിച്ച 'ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും എ​െൻറ ഒാർമകളും' പുസ്തകത്തി​െൻറ പ്രകാശന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.