ആദിവാസി ബാലികയെ മർദിച്ചു; വാർഡനെ പുറത്താക്കി

അഗളി: അട്ടപ്പാടിയിൽ ആദിവാസി ബാലികയെ മർദിച്ചെന്ന പരാതിയെ തുടർന്ന് അഗളി പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിലെ വാർഡനെ പുറത്താക്കി. ദിവസവേതന അടിസ്ഥാനത്തിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്തിരുന്ന മണ്ണാർക്കാട് കാഞ്ഞിരം സ്വദേശി രമണിയെയാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പട്ടികവർഗ വകുപ്പ് പുറത്താക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹോസ്റ്റലിലെ അന്തേവാസിയും അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം തരം വിദ്യാർഥിയുമായ ബാലികക്ക് വാർഡനിൽനിന്ന് മർദനമേറ്റത്. ശനിയാഴ്ച അവധി ദിവസമായതിനാൽ കുട്ടിയെ കാണാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ സഹപാഠിയാണ് വാർഡനിൽനിന്ന് മർദനമേെറ്റന്നും പനി ബാധിച്ച് അവശയാെണന്നും അറിയിച്ചത്. ഇക്കാര്യം അറിയിച്ച സഹപാഠിയെ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് വാർഡൻ കഴുത്തിന് പിടിച്ചതോടെ കുട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. മാതാപിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികളും രക്ഷിതാക്കളും ആദിവാസി സംഘടന നേതാക്കളും സ്ഥലത്തെത്തി. കുട്ടിയെ അഗളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിൻഭാഗത്ത് അടിയേറ്റ പാടുകളുണ്ട്. വിഷയം ശ്രദ്ധയിൽപെട്ടതോടെ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ജീവനക്കാരിയെ അടിയന്തരമായി സർവിസിൽനിന്ന് പുറത്താക്കാൻ നിർദേശം നൽകി. അഗളി പൊലീസ് സ്ഥലത്തെത്തി. വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ അഗളി ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരെ ആദിവാസി അട്രോസിറ്റി വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ആദിവാസി മഹാസഭ നേതാവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ഈശ്വരിരേശൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം പ്രസിഡൻറ് സി. രാധാകൃഷ്ണൻ, റോയി ജോസഫ്, ഷനോജ്, അരുൺ ഗാന്ധി, ജയചന്ദ്രൻ, വേലു സ്വാമി എന്നിവർ സംസാരിച്ചു. cap pg2 അഗളി ഐ.ടി.ഡി.പി ഓഫിസിനു മുന്നിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പ്രതിഷേധയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.