ഒ.വി. വിജയൻ ജന്മദിനം: മധുരം ഗായതി ഉദ്ഘാടനം ഇന്ന്​

പാലക്കാട്: ഒ.വി. വിജയ‍​െൻറ 89ാം ജന്മദിനാഘോഷത്തിൽ തസ്രാക്ക് മധുരം ഗായതി ഉദ്ഘാടന സമ്മേളനം ഞായറാഴ്ച രാവിലെ 10ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തസ്രാക്ക് കഥയുത്സവം ഉദ്ഘാടനം ബെന്യാമിൻ നിർവഹിക്കും. ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിക്കും. പരിപാടിയിൽ ആഷ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ടി.ഡി. രാമകൃഷ്ണൻ, കെ.എസ്. രവികുമാർ, ഒ.വി. ഉഷ, ആനന്ദി രാമചന്ദ്രൻ, കെ.ആർ. വിനയൻ, ഡോ. പി. മുരളി, ടി.ആർ. അജയൻ എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് രഘുനാഥൻ പറളി അധ്യക്ഷനാവുന്ന പരിപാടിയിൽ കേരളത്തി‍​െൻറ 60 വർഷങ്ങൾ; കഥയുെടയും എന്ന വിഷയത്തിൽ ഡോ. കെ.എസ്. രവികുമാർ പ്രഭാഷണം നടത്തും. ഉച്ചക്ക് മൂന്നിന് ടി.കെ. ശങ്കരനാരായണൻ അധ്യക്ഷനാവുന്ന യോഗത്തിൽ കഥ; കാലം അനുഭവം വിഷയത്തിൽ ബെന്യാമിൻ, ബി.എം. സുഹ്റ, സുസ്മേഷ് ചേന്ത്രാത്ത്, ശ്രീകൃഷ്ണപുരം കൃഷ്ണകുട്ടി തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് അഞ്ചിന് എഴുത്തി‍​െൻറ പ്രതലങ്ങൾ വിഷയത്തിൽ ഡോ. ടി.വി. സുനിത സംസാരിക്കും. 5.30ന് കഥകളുടെ ചർച്ചയും വിലയിരുത്തലും വിഷയത്തിലും പ്രഭാഷണവും നടക്കും. രാത്രി എഴിന് പാലക്കാട് മെഹ്ഫിലി‍​െൻറ സംഗീത പരിപാടിയുമുണ്ടാവും. അട്ടപ്പാടിയിൽ രോഗികളെ ഇനി പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യും പാലക്കാട്: അട്ടപ്പാടിയിൽ സഹകരണ വകുപ്പ് ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കിയതിനാൽ അടിയന്തര ചികിത്സക്ക് രോഗികൾക്ക് തമിഴ്നാട്ടിലെ ആശുപത്രികളെ ആശ്രയിക്കില്ലെന്ന് പ്രോജക്ട് ഓഫിസർ പറഞ്ഞു. ഇനി മുതൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്കാണ് രോഗികളെ റഫർ ചെയ്യുക. ഇവിടെ രോഗികളെ എത്തിക്കാൻ ആംബുലൻസ് അടക്കം എല്ലാ സംവിധാനവുമൊരുക്കിയിട്ടുണ്ട്. കൂടാതെ ആദിവാസികളായ രോഗികൾക്ക് കൂട്ടിരിപ്പ് സംവിധാനവുമുണ്ട്. വനാവകാശ നിയമപ്രകാരം 794 പേർക്ക് ഭൂമി നൽകാൻ നടപടി പുരോഗമിക്കുകയാണ്. അട്ടപ്പാടിയിൽ കമ്യൂനിറ്റി കിച്ചനുകൾ സജീവമാക്കാൻ നടപടികളും മഴമൂലം തടസ്സം നേരിട്ട ലൈഫ് മിഷൻ പദ്ധതിയിലെ വീടുകളുടെ നിർമാണം ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.