വണ്ടൂർ: ലയൺസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സുഗറിനുള്ള ചെയ്തു. ക്ലബ് പ്രസിഡൻറിൽനിന്ന് ഗവ. ആശുപത്രിയിലെ ഡോ. ഷിനലാൽ, എച്ച്.ഐ എം. വിജയൻ എന്നിവർ ഏറ്റുവാങ്ങി. 30000 രൂപയുടെ മരുന്നാണ് ലയൺസ് ക്ലബ് ഭാരവാഹികൾ ആശുപത്രി അധികൃതർക്ക് കൈമാറിയത്. ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളായ ശിവദാസ്, കെ.ടി. അബ്ദുല്ലക്കുട്ടി, പി. രാജഗോപാൽ, എ. സന്തോഷ്, പി.കെ. ശ്രീജിത്ത്, എ.പി. ദിലീപ്, കെ.ടി. മാനു, അബ്ദുൽ റസാഖ്, കെ. സജ്ജാദ് എന്നിവർ സംബന്ധിച്ചു. വർഷാരംഭ ബൈഠക് നടത്തി വണ്ടൂർ: ഭാരതീയ വിദ്യാനികേതൻ ജില്ല സ്കൂൾതല വർഷാരംഭ ബൈഠക് ഗുരുകുലം വിദ്യാനികേതനിൽ നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സഹകാര്യദർശി സുന്ദരേശനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഞ്ചേരി, നിലമ്പൂർ വിദ്യാലയങ്ങളിലെ അധ്യാപകരും അനധ്യാപകരും സമിതി പ്രവർത്തകരും പി.ടി.എ, എം.ടി.എ ഭാരവാഹികളും വാഹന ഡ്രൈവർമാരും കൂടിച്ചേർന്ന യോഗത്തിന് ഗുരുകുലം വിദ്യാനികേതൻ പ്രധാനാധ്യാപകൻ ഇ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിശുവാടിക, എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, മാതൃസമിതി, ക്ഷേമസമിതി, പൂർവ വിദ്യാർഥി, വിദ്യാലയ സമിതി എന്നീ ശ്രേണികളിലായി വിഷയതല ചർച്ചകൾ നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയ വിശേഷാൽ വൃത്താവതരണവും നടന്നു. ഉച്ചക്ക് ശേഷം പഞ്ചാംഗശിക്ഷൺ ശ്രേണീ ബൈഠക്കുകളും സ്കൂൾ ചുമതല പ്രഖ്യാപനവും നടന്നു. ജില്ല സെക്രട്ടറി അനീഷ് സ്വാഗതവും ജില്ല യോഗാ പ്രമുഖ് എ.എസ്. നിഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.