കാളികാവ്: കാളികാവ് മാതൃക ഗവ. യു.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതി പ്രഖ്യാപനവും എ.പി. അനിൽകുമാർ നിർവഹിച്ചു. 2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് മുറി സംഭാവന ചെയ്തത്. ഹലോ ഇംഗ്ലീഷ് പദ്ധതിയെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസിന് ബിനോയ് മാസ്റ്റർ നേതൃത്വം നൽകി. ഹലോ ഇംഗ്ലീഷ് അനുഭവങ്ങൾ വിദ്യാർഥി പ്രതിനിധി വി.പി. നജ്ല പങ്കുവെച്ചു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ അനീസ്, പൂർവ വിദ്യാർഥി പ്രതിനിധി അഷ്ഹദ് മമ്പാടൻ, പി. അയ്യൂബ്, റംല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ.ബി. സുരേഷ് കുമാർ സ്വാഗതവും പി.ടി.എ അംഗം പി. സമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.