നെഞ്ച് തകർന്ന് മെസ്സിപ്പട മലപ്പുറം: മെസ്സിയും സംഘത്തിനുമൊപ്പം നീലപ്പടയുടെ മലപ്പുറം ആരാധകരും തലകുനിച്ചുനിന്നു. ആ ആരവം ഇനിയില്ല. ഭാഗ്യവും മിടുക്കും എല്ലാം ഒന്നിച്ച് പ്രീക്വാർട്ടറിൽ കയറിയ അർജൻറീന 4-3ന് ലോകകപ്പിൽനിന്ന് പുറത്തായതോടെ ഫ്രാൻസ് ആരാധകരുടെ ആരവത്തിൽ എല്ലാം അവസാനിച്ചു. ഇൻജുറി ടൈമിൽ അഗ്യൂറോ നേടിയ ഗോളിൽ നീലപ്പട ഉണർെന്നങ്കിലും നിരാശയായി ഫലം. ആദ്യ പകുതിയുടെ അവസാനം വരെ മരണവീട് പോലെയായിരുന്നു അർജൻറീനൻ ആരാധകരുടെ മനസ്സും മുഖവും. 13ാം മിനിറ്റിൽ ഗ്രീസ്മാെൻറ പെനാൽട്ടിയിലൂടെ ഫ്രാൻസ് ഒരു ഗോളിന് മുന്നിലെത്തിയതോടെ മലപ്പുറത്തെ ടീവികൾക്കും ബിഗ് സ്ക്രീനുകൾക്കും മുന്നിൽ വാമോസ് അർജൻറീന വിളികൾ തളർന്നമട്ടിലായി. ആദ്യ പകുതിയിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച അർജൻറീനക്കാർ ഫിനിഷിങ്ങിൽ പാളുന്നത് കണ്ട് ആശങ്കയിലായ ആരാധകർക്ക് ഡിമരിയ വലകുലുക്കിയപ്പോൾ ആശ്വാസമായി. 41ാം മിനിറ്റിൽ ഡിമരിയ തൊടുത്ത ബുള്ളറ്റ് ഷോട്ട് ആരാധകരെ കസേരയിൽനിന്ന് 'എഴുന്നേൽപ്പിച്ചു'. 48ാം മിനിറ്റിൽ മെർക്കാഡോ അർജൻറീനയെ ഒരുഗോളിന് മുന്നിലാക്കിയപ്പോൾ ഉയർന്ന ആവേശം പവാർഡും എംബാപ്പെയും േചർന്ന് തകർത്തു. ബ്രസീലുകാരും ഫ്രാൻസുകാരും 'സംഘം' ചേർന്നാണ് മെസ്സിയേയും ടീമിനേയും കൂവിവിളിച്ച് ഫ്രാൻസിെൻറ ഗോളുകൾ ആഘോഷിച്ചത്. നീലക്കുപ്പായക്കാരെ വളഞ്ഞിട്ട് 'ആക്രമിച്ച്' ഫ്രാൻസുകാരും അവർക്കൊപ്പം കൂടിയ മഞ്ഞക്കുപ്പായക്കാരും മലപ്പുറത്തും അങ്ങ് റഷ്യയിലും ഒരുപോലെ അർജൻറീനക്ക് യാത്രയയപ്പ് നൽകി. നീലക്കുപ്പായമിട്ട് വന്നവരെല്ലാം മലപ്പുറത്ത് കൂവലേറ്റുവാങ്ങി. ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് പറഞ്ഞ് നിരാശ മറന്ന നീലപ്പടയും ഒടുങ്ങാതെ ആരവത്തോടെ ഫ്രാൻസ് ആരാധകരും മടങ്ങി. photo: mpl ma3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.