ആദിവാസികള്‍ക്ക് പൊലീസ് നിയമന ഉത്തരവ് നാളെ നൽകും തിരുവനന്തപുരത്തേക്ക് പോകുന്നത് പൊലീസ് വാഹനത്തില്‍ കുടുംബസമേതം നിലമ്പൂര്‍: പി.എസ്.സിയുടെ പ്രത‍്യേക റിക്രൂട്ട്മെൻറ് മുഖേന പൊലീസില്‍ ജോലി ലഭിച്ച ആദിവാസികള്‍ക്കുള്ള നിയമന ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് കൈമാറും. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നാണ് സ്‌പെഷല്‍ റിക്രൂട്ട്മെൻറ് മുഖേന ആദിവാസികളെ പൊലീസിലേക്ക് എടുത്തത്. മലപ്പുറം ജില്ലയിൽനിന്ന് എട്ട് പേരെയാണ് സിവിൽ പൊലീസ് ഓഫിസർമാർ, വനിത സിവിൽ പൊലീസ് ഓഫിസർമാരായി നിയമിച്ചിട്ടുള്ളത്. ഉൾവനത്തിലെ കോളനിയിൽ നിന്നുള്ളവരാണിവർ. പാട്ടക്കരിമ്പ്, അപ്പന്‍കാപ്പ് കോളനികളില്‍നിന്ന് രണ്ടു വീതവും നെടുങ്കയം, പോത്തുകല്‍, ഭൂമിക്കുത്ത്, ഭൂതാനം കോളനികളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് നിയമനം നല്‍കുന്നത്. നിയമന ഉത്തരവ് കൈപ്പറ്റാന്‍ കുടുംബസമേതമാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഞായറാഴ്ച രാവിലെ 7.30ന് നിലമ്പൂർ റെസ്റ്റ് ഹൗസിലെത്തുന്ന ഇവരെ പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. യാത്രചെലവും ഭക്ഷണ ചെലവും മറ്റും ആഭ്യന്തര വകുപ്പ് വഹിക്കും. മാവോയിസ്റ്റ് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് കാടിനെ അറിയുന്ന ആദിവാസികളെ തന്നെ പൊലീസിലേക്ക് റിക്രൂട്ട്മെൻറ് ചെയ്യുന്നത്. ഉൾക്കാട്ടിലെ കോളനികളിൽ മാവോവാദികളുടെ ഇടപെടൽ തടയുകയാണ് ഇവരെ സേനയിലേക്കെടുക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.