മലബാർ കലാപം മുസ്​ലിംകളെ നൂറു വർഷം പിന്നോട്ടടിപ്പിച്ചു -കാരശ്ശേരി

വണ്ടൂർ: മലബാർ കലാപം മുസ്ലിംകളെ നൂറു വർഷം പിന്നോട്ടെത്തിച്ചെന്നും മാപ്പിള ലഹള എന്ന പേര് തന്നെ ചരിത്ര വിരുദ്ധമാണെന്നും എം.എൻ. കാരശ്ശേരി. വണ്ടൂരിൽ നടന്ന ഇ.എം.എസ് സെമിനാറിൽ മലപ്പുറത്തി​െൻറ ദേശീയ പ്രസ്ഥാന പാരമ്പര്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള ലഹളയിൽ കൊണ്ടോട്ടി തങ്ങളടക്കമുള്ള പല മാപ്പിളമാരും പങ്കെടുത്തിട്ടില്ല. മറിച്ച് നമ്പൂതിരിമാരടക്കം പങ്കെടുത്തു. മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് സമുദായത്തെ പിന്നോട്ടെത്തിച്ചത്. ഖിലാഫത്ത് പ്രസ്ഥാനമെന്ന പേര് തന്നെ ആഗോളതലത്തിൽ ശരിയല്ലെന്നും യഥാർഥ ഇസ്ലാമിക ഖിലാഫത്ത് അഞ്ചാം ഖലീഫ ഇസ്ലാമിക ജനാധിപത്യം അട്ടിമറിച്ചതോടെ അവസാനിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.