മത്സ്യത്തിലെ മായം: പിടിക്കപ്പെട്ടാൽ തടവും പിഴയും

പരിശോധന ശക്തമാക്കും മലപ്പുറം: മത്സ്യത്തിൽ മായം ചേർക്കുന്നത് കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കാനും മായം കണ്ടെത്തുന്നപക്ഷം രണ്ടുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ചുമത്തുന്നതടക്കമുള്ള ശിക്ഷ നടപടി സ്വീകരിക്കാനും എ.ഡി.എം വി. രാമചന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന വകുപ്പുതല യോഗത്തിൽ തീരുമാനം. ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യം, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സർക്കിൾ ഫുഡ്സേഫ്റ്റി ഓഫിസർമാരുടെ നേതൃത്വത്തിൽ വകുപ്പുതല പരിശോധനയും നടക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് മായം കലർന്ന മത്സ്യം വരുന്നത് തടയാൻ ചെക്ക്പോസ്റ്റുകളിലും മത്സ്യമാർക്കറ്റുകളിലും സ്പെഷൽ സ്ക്വാഡി​െൻറ മിന്നൽ പരിശോധനയുമുണ്ടാകും. മായം കലർത്തിയ മത്സ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം കൈമാറാം. യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി. ജയനാരായണൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.പി. അഹമ്മദ് അഫ്സൽ, ഫുഡ്സേഫ്റ്റി ഓഫിസർ കെ.ജി. രമിത, ഫിഷറീസ് ഇൻസ്പെക്ടർ കെ.പി.ഒ. അംജദ്, സി. ബാബുരാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.