പ്രസവ വാർഡിൽ ഗർഭിണികൾ കിടക്കുന്നത് വരാന്തയിൽ മഞ്ചേരി: ഗവ. െഡിക്കൽ കോളജിനായി ഹോസ്റ്റൽ നിർമാണം വൈകുംതോറും രോഗികളുടെ ദുരിതം വർധിക്കും. ജനങ്ങളിൽനിന്നും തദ്ദേശ സ്ഥാപനം, ജനപ്രതിനിധികൾ എന്നിവരുടെ വികസന ഫണ്ടിൽനിന്നും പിരിവെടുത്ത് നിർമിച്ച അഞ്ചുനില ബ്ലോക്കിൽ 112 മുറികൾ ഇപ്പോൾ വിദ്യാർഥികൾ താമസത്തിന് ഉപയോഗിക്കുകയാണ്. അതേസമയം, പ്രസവ വാർഡിൽ വരാന്തയിൽ ഇരുഭാഗത്തും പായ വിരിച്ചാണ് ഇപ്പോഴും ഗർഭിണികൾ കിടക്കുന്നത്. പ്രവേശിപ്പിക്കാവുന്നതിെൻറ ഇരട്ടിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനെത്തുന്നവരുടെ എണ്ണം. സിസേറിയൻ വഴി നടത്തുന്ന പ്രസവങ്ങൾക്ക് സ്വകാര്യ ആശുപത്രികളിൽ ഒരാഴ്ചവരെ കിടത്താറുണ്ട്. എന്നാൽ, മെഡിക്കൽ കോളജിൽ ജൂൺ 27ന് സിസേറിയൻ വഴി പ്രസവിച്ചവരെ 30ന് ഉച്ചക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. സ്ഥല സൗകര്യങ്ങളുടെ കുറവാണ് പ്രധാന കാരണം. വിദ്യാർഥികളെ പാർപ്പിച്ച 112 മുറികളിൽ ഒാരോന്നിലും മൂന്നു രോഗികളെ കിടത്താൻ സൗകര്യമുണ്ട്. ആശുപത്രിയിൽ നിയമാനുസരണം അനുവദിച്ച കട്ടിലുകളുടെ എണ്ണം വർധിപ്പിക്കാൻ അനുമതി ലഭിച്ചാലും ചെയ്യാനാവാത്തത് സ്ഥല സൗകര്യങ്ങളുടെ അഭാവം മൂലമാണ്. മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്ത 2013 സെപ്റ്റംബറിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത മന്ത്രിമാരാണ് വേദിയിൽവെച്ച് ഹോസ്റ്റലുകളുടെ ശിലാസ്ഥാപനം നിർവഹിച്ചത്. അഞ്ചുവർഷം കാത്തിരുന്നിട്ടും നിർമാണം തുടങ്ങിയിട്ടില്ല. ആശുപത്രിയിൽ രോഗികളും ജനങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി (എച്ച്.എം.സി) മുമ്പാകെ ചർച്ച നടത്തുകയോ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. എം.സി.ഐ വരും മുമ്പ് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. പോരായ്മകൾ നികത്താൻ ഊർജിത ശ്രമം മഞ്ചേരി: ഗവ. മെഡിക്കൽ കോളജിന് അന്തിമാംഗീകാരം ലഭ്യമാക്കുന്നതിന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച പോരായ്മകൾ നികത്താൻ ഊർജിത ശ്രമം തുടങ്ങി. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ എം.സി.ഐ മാനദണ്ഡ പ്രകാരമുള്ളത് ഉണ്ട്. എന്നാലും മാർച്ചിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സ്ഥിരം ഹോസ്റ്റൽ ഇല്ലെന്നായിരുന്നു. ഏതാനും ആഴ്ച മുമ്പാണ് കിറ്റ്കോ ഇതിെൻറ ടെൻഡർ പൂർത്തിയാക്കിയത്. ഇതിെൻറ നിർമാണം തുടങ്ങാൻ ഇനിയും സാവകാശമെടുക്കും. പുതുതായി ഒരു ഹോസ്റ്റൽ കെട്ടിടം കൂടി വാടകക്ക് തരപ്പെടുത്താനാണ് ശ്രമം. െറസിഡൻറ് ക്വാർട്ടേഴ്സിെൻറ പോരായ്മയും ഇത്തരത്തിൽ നികത്തും. എം.സി.ഐ ഏറ്റവുമൊടുവിൽ നടത്തിയ പരിശോധയിൽനിന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വരുത്തൽ അനിവാര്യമാണ്. 75 ശതമാനം വിദ്യാർഥികൾക്ക് ഹോസ്റ്റൽ വേണമെന്നേ നിബന്ധനയുള്ളൂ. അത് നിലവിലെ ആശുപത്രി കെട്ടിടത്തിനു മുകളിലും അക്കാദമിക് ബ്ലോക്കിനു പിന്നിൽ ഫ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിലുമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.