മങ്കട: മങ്കട സി.എച്ച്.സി പരിധിയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കണ്ടെത്തിയ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൂട്ടില്‍, കടന്നമണ്ണ, പ്രദേശങ്ങളിലായി പുതുതായി നാല് ഡെങ്കി കേസുകളും കൂട്ടില്‍ പ്രദേശത്ത് മഞ്ഞപ്പിത്തവും ഉണ്ടായ സാഹചര്യത്തിലാണ് കൊതുക് നശീകരണത്തിനായി ഫോഗിങ്, ക്ലോറിനേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചിരട്ടകളില്‍ വെള്ളംനിന്ന് കൊതുക് വളരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ റബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് നിർദേശങ്ങള്‍ നല്‍കി. കടന്നമണ്ണ, കൂട്ടില്‍ പ്രദേശങ്ങളിലായി 10 റൗണ്ട് ഫോഗിങ്ങും കിണറുകളില്‍ ക്ലോറിനേഷനും നടത്തി. ഇതൊടൊപ്പം ബോധവത്കരണ ക്ലാസുകളും മറ്റു വാഹനപ്രചാരണ പരിപാടികളുമായും ആരോഗ്യവകുപ്പ് രംഗത്തുണ്ട്. ജൂണ്‍ 14ന് തിരൂര്‍ക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. ചിത്രം: Mankada Foging: കടന്നമണ്ണയില്‍ ഫോഗിങ് നടത്തുന്നു പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ മങ്കട: പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചതായ പരാതിയില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പരിയന്തടത്തില്‍ സുഹൈലാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വിദ്യാർഥിനിയുമായി സൗഹൃദത്തിലായ സുഹൈല്‍ കുട്ടിയുടെ മാതാവുമായി സൗഹൃദം നടിച്ചാണ് പീഡനത്തിന് വഴിയൊരുക്കിയത്. വീട്ടില്‍വെച്ചും തൊട്ടടുത്ത പറമ്പില്‍വെച്ചും ലൈംഗികമായി പീഡിപ്പിെച്ചന്നാണ് കേസ്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പൊലീസിനെ അറിയിച്ചത്. മങ്കട എസ്.ഐ സുരേന്ദ്രെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.