ബിരുദ സീറ്റുകൾക്ക്​ നെ​േട്ടാട്ടം

മലപ്പുറം: ബിരുദ സീറ്റുകൾക്കായി വിദ്യാർഥികൾ നെേട്ടാട്ടമോടുന്നു. കാലിക്കറ്റ് സർവകലാശാലയിൽ 56,000 സീറ്റുകളിലേക്കാണ് ഏകജാലകം വഴി അലോട്ട്മ​െൻറ്. ഇതിൽ മെറിറ്റ് സീറ്റുകൾ 35,000. എന്നാൽ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത് 1,35,000 പേരാണ്. ഹയർ സെക്കൻഡറിക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് കിട്ടിയവർക്കുേപാലും ഇഷ്ടപ്പെട്ട കോഴ്സും കോളജും ലഭിച്ചിട്ടില്ല. കാലിക്കറ്റിൽ മൂന്നാം അലോട്ട്മ​െൻറ് പൂർത്തിയായതിനാൽ പലർക്കും വൻതുക ഫീസ് നൽകി സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടേണ്ട സ്ഥിതിയാണ്. ഹയർ ഒപ്ഷൻ നിലനിർത്തി സ്ഥിര പ്രവേശനം നേടിയില്ലെങ്കിൽ തുടർന്നുള്ള അലോട്ട്മ​െൻറുകളിൽ പരിഗണിക്കപ്പെടില്ല. കുറച്ചു വിദ്യാർഥികൾേക്ക റഗുലർ പഠനത്തിന് അവസരം കിട്ടൂ. നൂറുകണക്കിന് വിദ്യാർഥികൾക്ക് പാരലൽ പഠനത്തെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയ മലപ്പുറം ജില്ലയിൽ സീറ്റ് ക്ഷാമം രൂക്ഷമാണ്. പെൺകുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. എൻജിനീയറിങ് കോഴ്സുകൾക്ക് പ്രിയം കുറഞ്ഞുവരികയാണ്. സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ കാൽ ലക്ഷം എൻജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം കിട്ടിയില്ലെങ്കിൽ വിദ്യാർഥികൾ ഇപ്പോൾ പരമ്പരാഗത ഡിഗ്രി കോഴ്സുകളാണ് തെരഞ്ഞെടുക്കുന്നത്. ബി.എ. ഇംഗ്ലീഷ്, ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, ബി.കോം എന്നിവക്കെല്ലാം വൻ ഡിമാൻഡാണ്. പരമ്പരാഗത കോഴ്സുകളിലേക്കുള്ള തള്ളിക്കയറ്റം ഒാരോ വർഷവും കൂടിവരികയാണ്. കഴിഞ്ഞ വർഷം കാലിക്കറ്റിൽ 60,000 ഡിഗ്രി സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണ 4000 സീറ്റുകൾ കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.