പുന്നക്കാട്ടെ ഗ്രാമസേവക ഓഫിസ് സമുച്ചയം ഓർമയിലേക്ക്

കരുവാരകുണ്ട്: പുന്നക്കാടി‍​െൻറ ആദ്യകാല പ്രതാപങ്ങളിലൊന്നായ ഗ്രാമസേവക ഓഫിസ് വിസ്മൃതിയിലേക്ക്. ദശാബ്ദങ്ങളുടെ ഓർമകളുണർത്തി നിൽക്കുന്ന ഈ കെട്ടിട സമുച്ചയം പൊളിച്ചുമാറ്റാൻ ഉത്തരവെത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് മാതൃകയിൽ നിർമിച്ച ഈ കെട്ടിടങ്ങൾക്ക് ഏഴുപതിറ്റാണ്ടിലേറെ പഴക്കം കാണും. അന്നത്തെ കാലത്ത് ഗ്രാമസേവക ഓഫിസും ഉദ്യോഗസ്ഥന് താമസിക്കാനുള്ള വീടും അടങ്ങുന്നതായിരുന്നു സമുച്ചയം. കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഇക്കാലം വരെ വേണ്ടിവന്നിട്ടില്ല. പിന്നീട് വന്ന വി.ഇ.ഒയും ഇത് തന്നെ കാര്യാലയമാക്കി. വി.ഇ.ഒ കഴിഞ്ഞ വർഷത്തോടെ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാറുകയായിരുന്നു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലാണ് ഈ സ്ഥലമുള്ളത്. ഇതിൽനിന്ന് ഒമ്പത് സ​െൻറ് ഭൂമി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം പണിയാൻ ധനവകുപ്പിന് നൽകുകയും അതി‍​െൻറ നടപടികൾ പൂർത്തിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ കെട്ടിടങ്ങൾ പൊളിക്കാനുള്ള ഉത്തരവിറങ്ങിയത്. ബാക്കിവരുന്ന സ്ഥലത്ത് ബ്ലോക്കി‍​െൻറ ഷോപ്പിങ് സമുച്ചയവും നിർമിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കു വേണ്ടി സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലിയാണ് ഇതിന് വേണ്ടി നിവേദനം നൽകിയിരുന്നത്. Photo.....പുന്നക്കാട്ടെ ഗ്രാമസേവക ഓഫിസ് സമുച്ചയം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.