ആ സൗമ്യമായ പുഞ്ചിരി മാഞ്ഞു...

പാണ്ടിക്കാട്‌: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറും ആദർശവാനായ നേതാവുമായ വി.പി. ജലീൽ മാസ്റ്റർ എന്ന നാട്ടുകാരുടെ മാനുവി‍​െൻറ ആകസ്മിക വേർപാട്‌ നാടിനെ കണ്ണീരിലാക്കി. കോൺഗ്രസ്‌ നേതാവ്‌ എന്നതിലപ്പുറം സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചതിനാൽ നാട്ടുകാരുടെ നേതാവുകൂടിയായിരുന്നു ജലീൽ മാസ്റ്റർ. ശനിയാഴ്ച രാവിലെ 7.45ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വിശ്വസിക്കാൻ കഴിയാതെ, െഞട്ടലോടെയാണ് മരണം പാണ്ടിക്കാട്ടുകാർ അറിഞ്ഞത്‌. മരണ വിവരമറിഞ്ഞ്‌ പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടി. രാഷ്ട്രീയ എതിരാളികളോട്‌ പോലും സൗമ്യമായി പെരുമാറുകയും നല്ല സുഹൃബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. വള്ളിക്കാപറമ്പ് എ.എം.എൽ.പി സ്കൂൾ അധ്യാപകൻ, ഏഴര വർഷക്കാലം പാണ്ടിക്കാട്ടെ കോൺഗ്രസ് കമ്മിറ്റി അമരക്കാരൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സമീപ പഞ്ചായത്തുകളിൽ യു.ഡി.എഫ്‌ ബന്ധം തകർന്നപ്പോഴും പാണ്ടിക്കാട്ട്‌ ലീഗ്‌-കോൺഗ്രസ്‌ ബന്ധം ദൃഢമാക്കിയത്‌ ജലീൽ മാസ്റ്ററുടെ പ്രയത്നം കൊണ്ടായിരുന്നു. ജില്ലയിലെ യു.ഡി.എഫിൽ കോൺഗ്രസ്‌-ലീഗ്‌ ബന്ധം, 'പാണ്ടിക്കാട്‌ മോഡൽ' ഒരു പ്രയോഗമായിരുന്നു. അധികാരത്തോട്‌ എന്നും മുഖം തിരിച്ചിരുന്ന ജലീൽ മാസ്റ്റർ, സഹായം അഭ്യർഥിച്ചെത്തുന്നവരുടെ പാർട്ടിയോ, പ്രസ്ഥാനമോ നോക്കിയിരുന്നില്ല. വിദ്യാർഥികൾക്കും പ്രിയ അധ്യാപകനായിരുന്നു. 48ാം വയസ്സിൽ നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി സൗമ്യമായ പുഞ്ചരി മാഞ്ഞു. വി.പി. ജലീൽ മാസ്റ്ററുടെ വിയോഗം പകരം വെയ്ക്കാനില്ലാത്ത നേതാവിനെയാണ് പാണ്ടിക്കാടിനു നഷ്ടമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.