തൊഴിൽ സാധ്യതകൾ ആരാഞ്ഞുള്ള പഠനമാണ് വേണ്ടത് -പി.എസ്.സി ചെയർമാൻ പെരിന്തൽമണ്ണ: പി.എസ്.സി പരീക്ഷയെ ലക്ഷ്യംവെച്ചുള്ള പഠനമല്ല മറിച്ച് നിലവിലെ തൊഴിൽ മേഖലകളിലെ സാധ്യതകൾ കൂടി ആരാഞ്ഞുള്ള പഠനമാണ് ആവശ്യമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷത്തിൽ 60,000 േപർക്ക് തൊഴിൽ നൽകാൻ അവസരം ലഭിക്കുേമ്പാൾ രണ്ട് കോടി ഉേദ്യാഗാർഥികളാണ് ജോലിക്കായി പി.എസ്.സിെയ സമീപിക്കുന്നത്. വൻതുക ചെലവാക്കി താഴ്ന്ന ക്ലാസുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം പൊതുവിദ്യാലയങ്ങളിൽ േചർക്കാൻ രക്ഷിതാക്കൾ തയാറാകണമെന്നും പറഞ്ഞു. നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വൃക്ഷതൈ വിതരണം വൈസ് ചെയർപേഴ്സൻ നിഷി അനിൽരാജ് നിർവഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നതറാങ്ക് നേടിയ എ.പി. അഭിരാമി, അക്ഷയ് മനോജ് എന്നിവർക്ക് എം.കെ. സക്കീർ അവാർഡ് നൽകി. ബാങ്ക് സെക്രട്ടറി ഷിബു മനഴി റിപ്പോർട്ട് അവതരിപ്പിച്ചു. താമരത്ത് ഉസ്മാൻ, പി.എ. പരമേശ്വരൻ, ഡോ. എം. മുഹമ്മദ്, സി. സേതുമാധൻ, വി. മോഹനൻ, എം.കെ. ശ്രീധരൻ, കെ. ഉണ്ണികൃഷ്ണൻ, കെ. സുബ്രഹ്മണിയൻ, പി. തുളസീദാസ്, കെ. വീരാപു, കെ. ആർ. കൃഷ്ണൻകുട്ടി, ഹഫ്സ മുഹമ്മദ്, ടി.കെ. ജയൻ. ബാങ്ക് ചെയർമാൻ എൻ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 63 പേർ അവാർഡ് ഏറ്റുവാങ്ങി. പടം....pmna mc 2 പെരിന്തൽമണ്ണ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിെൻറ അവാർഡുദാന ചടങ്ങ് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.