കാളികാവ്: ലോകകപ്പ് ഫുട്ബാളിൽനിന്ന് അര്‍ജൻറീന പുറത്തായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബ്രസീല്‍ ആരാധകര്‍. 4-3ന് ഫ്രാന്‍സിനോട് പരാജയം ഏറ്റുവാങ്ങിയ അര്‍ജൻറീനയുടെ പതനം ഉറപ്പായതോടെ പലയിടത്തും ബ്രസീല്‍, ഫ്രാന്‍സ് ആരാധകര്‍ തെരുവിലിറങ്ങി പടക്കംപൊട്ടിച്ച് പരാജയം ആഘോഷിച്ചു. കാളികാവ് അങ്ങാടിയിലെ ബിഗ് സ്‌ക്രീന്‍വെച്ചുള്ള മിനി റഷ്യ, മോസ്‌കോ എന്നീ രണ്ട് ലോകകപ്പ് പ്രദര്‍ശന ഹാളുകളിലും ശനിയാഴ്ച വന്‍ ജനക്കൂട്ടമാണ് കളി കാണാനെത്തിയത്. ടീമിെൻറ പരാജയം ഉറപ്പായതോടെ അര്‍ജൻറീനിയന്‍ ആരാധകര്‍ മെല്ലെ ഹാള്‍ വിട്ടിറങ്ങി. അതേസമയം, ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ആരാധകര്‍ക്ക് അര്‍ജൻറീനയുടെ പരാജയം ആഘോഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.