ഒറ്റപ്പാലം: സി.പി.എം ഭരിക്കുന്ന അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന പദ്ധതികൾ അവതാളത്തിലായ സാഹചര്യത്തിൽ ഭരണം പൂർണ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം രംഗത്തെത്തിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൽസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. കെട്ടിട പെർമിറ്റ് അനുവദിക്കൽ, നിർമാണം പൂർത്തിയായ വീടിന് നമ്പറിടൽ ഉൾെപ്പടെ ഇരുന്നൂറോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. മാർച്ച് 31നകം പൂർത്തിയാക്കേണ്ട പദ്ധതികളിൽ 2016---17ൽ 34 ശതമാനവും, 2017--18 ൽ 13 ശതമാനവും ഫണ്ട് മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. എൻജിനീയർ രണ്ട് ഓവർസിയർ, എൽ.ഡി ക്ലർക്ക്, പാർട്ട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിയമനം നടത്താൻ കഴിയാത്തതിന് പിന്നിൽ പാർട്ടി നേരിടുന്ന ഉൾപ്പോരാണെന്നും ഇവർ ആരോപിച്ചു. ഒ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എ. വിജിത അധ്യക്ഷത വഹിച്ചു. ടി.പി. കൃഷ്ണകുമാർ, പി.കെ. രമാദേവി, കാഞ്ചന സുരേഷ്, കെ. സുകുമാരൻ, വി. ചാമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.