തിരുമൂർത്തി ഡാം: ഇന്നുമുതൽ വെള്ളം തുറന്നുവിടാൻ ​മുഖ്യമന്ത്രിയുടെ ഉത്തരവ്​

കോയമ്പത്തൂർ: പറമ്പിക്കുളം -ആളിയാർ പദ്ധതിക്ക് കീഴിലുള്ള ഒന്നാം മണ്ഡലത്തിലെ കൃഷിക്ക് തിരുമൂർത്തി ഡാമിൽനിന്ന് ബുധനാഴ്ച മുതൽ വെള്ളം തുറന്നുവിടാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടു. കർഷകരുടെ ആവശ്യം കണക്കിലെടുത്ത് തിരുപ്പൂർ ജില്ലയിലെ തിരുമൂർത്തി ഡാമിൽനിന്ന് രണ്ട് തവണകളിലായി മൊത്തം 3,800 മില്യൺ ഘനയടി വെള്ളം തുറന്നുവിടണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിലൂടെ കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ 94,521 ഏക്കർ കൃഷിക്ക് പ്രയോജനപ്രദമാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭാര്യാപിതാവിനെക്കൊന്ന പ്രതിക്ക് ജീവപര്യന്തം കോയമ്പത്തൂർ: ഭാര്യാപിതാവിനെ ഗ്രൈൻഡറിലെ കല്ലുകൊണ്ട് തലക്ക് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് നാലാമത് അഡീഷനൽ ജില്ല കോടതി വിധിച്ചു. കോയമ്പത്തൂർ കോവിൽപാളയം കള്ളിപാളയം ശിവകുമാറാണ് (34) പ്രതി. ഇയാളുടെ അമ്മാവനുമായ നടരാജനാണ് (55) കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിന് ശിവകുമാർ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയാറാവാത്തതിനെ തുടർന്നുണ്ടായ വഴക്കിനിടെയാണ് കൊലപാതകം. 2014 നവംബർ 16നാണ് സംഭവം. ടി.ടി.വി. ദിനകരനെ അനുകൂലിച്ച ലോക്സഭാംഗത്തെ പുറത്താക്കി കോയമ്പത്തൂർ: ടി.ടി.വി. ദിനകരൻ വിഭാഗത്തെ അനുകൂലിച്ച കോയമ്പത്തൂർ ലോക്സഭാംഗം അഡ്വ. എ.പി. നാഗരാജനെ പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കി. അണ്ണാ ഡി.എം.കെ നേതാക്കളായ ഒ. പന്നീർസെൽവം, മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവർ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. അണ്ണാ ഡി.എം.കെ കോയമ്പത്തൂർ ജില്ല പ്രസീഡിയം ചെയർമാൻ സ്ഥാനമാണ് നാഗരാജന് നഷ്ടപ്പെട്ടത്. കോയമ്പത്തൂർ ജില്ലയിലെ മുൻ എം.എൽ.എ ചാലഞ്ചർ ദുരൈ ഉൾപ്പെടെ 18 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ടി.ടി.വി. ദിനകര​െൻറ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന് അണ്ണാ ഡി.എം.കെ വിമത വിഭാഗം നേതാവ് തങ്കതമിഴ്ശെൽവൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.