താനൂർ: ഉണ്യാലിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ചു. ഗുരുതരപരിക്കേറ്റ ഉണ്യാൽ സ്വദേശി വലിയ കമ്മുട്ടക്കത്ത് നിസാറിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച മൂന്നോടെ നിറമരുതൂർ പഞ്ചാരമൂലയിലാണ് സംഭവം. ചാവക്കാട് നേർച്ച കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുംവഴി ബൈക്ക് തടഞ്ഞുനിർത്തി ഒരു സംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ഇരുകൈകൾക്കും കാലുകൾക്കും ഗുരുതരപരിക്കേറ്റ നിസാറിനെ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോേട്ടക്കും മാറ്റി. കഴിഞ്ഞവർഷം ഉണ്യാൽ മൈതാനത്തുണ്ടായ അക്രമത്തിൽ പരിക്കേറ്റ നിസാർ ഭേദമായശേഷം വിദേശത്തേക്ക് പോയി തിരിച്ചെത്തിയതായിരുന്നു. അേന്വഷണം ഊർജിതമാക്കി. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. തികച്ചും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ ഉണ്യാലിൽ ബോധപൂർവ അക്രമത്തിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.