വിദ്യാഭ്യാസം പകർന്നുനൽ​േകണ്ടത് കർമശേഷി ^ഡോ. രാജൻ ഗുരുക്കൾ

വിദ്യാഭ്യാസം പകർന്നുനൽേകണ്ടത് കർമശേഷി -ഡോ. രാജൻ ഗുരുക്കൾ തിരൂർ: കർമശേഷിയിലേക്കുള്ള രംഗപ്രവേശനമാകണം വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ. മലയാള സർവകലാശാലയിൽ ബിരുദദാന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷാശാസ്ത്രം, സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃകപഠനം, മാധ്യമപഠനം, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചലച്ചിത്രപഠനം, സോഷ്യോളജി, ചരിത്രം കോഴ്സുകളിലെ 118 വിദ്യാർഥികൾക്കും 2015-16, 2016--17 വർഷങ്ങളിൽ എം.ഫിൽ പൂർത്തീകരിച്ച 45 പേർക്കുമാണ് ബിരുദം നൽകിയത്. വൈസ് ചാൻസലർ ഡോ. ഉഷ ടൈറ്റസ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, പരീക്ഷ കൺേട്രാളർ പ്രഫ. എം. ശ്രീനാഥൻ, വിദ്യാർഥി ക്ഷേമ ഡീൻ ഡോ. ടി. അനിതകുമാരി, യൂനിയൻ ചെയർമാൻ കെ. പ്രണവ് എന്നിവർ സംസാരിച്ചു. photo tirg university: മലയാള സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ബിരുദദാന പ്രഭാഷണം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.