ഗുരുത്വം നഷ്​ടമാകുന്ന കാലത്ത്​ പി.എസ്.​ വാര്യരുടെ ഒാർമ മുതൽക്കൂട്ട്​ ^മന്ത്രി ജലീൽ

ഗുരുത്വം നഷ്ടമാകുന്ന കാലത്ത് പി.എസ്. വാര്യരുടെ ഒാർമ മുതൽക്കൂട്ട് -മന്ത്രി ജലീൽ കോട്ടക്കൽ: ഡോ. പി.എസ്. വാര്യർ ദീർഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നുവെന്ന് മന്ത്രി കെ.ടി. ജലീൽ. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുത്വം നഷ്ടപ്പെടുന്ന കാലത്ത് അദ്ദേഹത്തി​െൻറ ഓർമകൾ പുതുതലമുറക്ക് മുതൽക്കൂട്ടാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. ഗാന്ധിജിക്ക് നേരെ വെടിയുതിർത്തതി​െൻറ ശബ്ദം ഇപ്പോഴും നിലച്ചിട്ടില്ലെന്നും കൽബുർഗിയായും ഗൗരി ലങ്കേഷായും വീണ്ടും പ്രകമ്പനം കൊള്ളിക്കുന്നതായും അദ്ദേഹം പറഞ്ഞു. പി.എസ്. വാര്യർ സ്മാരക പ്രഭാഷണം അഡ്വ. കാളീശ്വരം രാജ് നിർവഹിച്ചു. സംവിധായകൻ ജയരാജ് മുഖ്യാതിഥിയായിരുന്നു. സംസ്‌കൃത സര്‍വകലാശാല പ്രൊ. വി.സി ഡോ. കെ.എസ്. രവികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര വിതരണം ഡോ. പി.കെ. വാര്യർ നിർവഹിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ ഫസ്റ്റ് ഡേ കവർ തപാൽ സൂപ്രണ്ട് ശ്രീരാമകൃഷ്ണ ശർമ പ്രകാശനം ചെയ്തു. ജനറൽ മാനേജർ കെ.എസ്. മണി സ്വാഗതവും ചീഫ് സൂപ്രണ്ട് ഡോ. പി. മാധവൻകുട്ടി വാര്യർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.